10 July, 2009

'ഡൈ'യും 'വിഗ്ഗു'മില്ലാതൊരു വൃദ്ധൻ



ടിഞ്ഞൂൽ പുത്രനായിരുന്നു അമ്മയ്ക്ക്‌. വിശന്നു തളർന്നു കരഞ്ഞ 'ഇളയവ'രെ താരാട്ടിയുറക്കുന്ന അമ്മയെ ശല്യപ്പെടുത്താതെ പിച്ചവെച്ചു തുടങ്ങി. മോഹങ്ങൾ സ്വരുക്കൂട്ടി സ്വപ്നങ്ങൾ നെയ്ത്‌ ബാല്യം കടന്നു പോയ്‌. ചോര വിയർപ്പാക്കി യൌവ്വനവും. വന്ന വഴിയുടെ നീളമളന്നില്ല. കൂടപ്പിറപ്പുകൾക്കായ്‌ ദാഹമുപേക്ഷിച്ച രാവുകളേച്ചൊല്ലി പശ്ച്ചാത്തപിച്ചില്ല.
മഴ കണ്ടു, വെയിൽ കണ്ടു, പ്രളയങ്ങൾ കണ്ടു, വരൾച്ചകൾ കണ്ടു. പൂവായി, കായായി, ഒടുവിൽ തല നരച്ചിന്നൊരീ വൃദ്ധനുമായി. നേടിയതെന്തെന്നു ചോദിച്ചാൽ കൈയ്യിലൊന്നുമില്ല; പക്ഷെ പറയുവാനുണ്ടൊരു കഥ, ഇളയവരോട്‌: നിങ്ങളെങ്ങനെ നിങ്ങളായെന്ന് .
(അടുക്കള മുറ്റത്തു നിന്നു)
കടപ്പാട്‌: "ഡൈ ചെയ്ത തലയല്ല യുവത്വം" , മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ്‌.

26 comments:

വീകെ said...

(:

khader patteppadam said...

നന്നായി,ചിത്രവും വിവരണവും. അതില്‍ ആത്മഭാവത്തിന്റെ ഹ്റ്ദയസ്പ്ര്‍ശമുണ്ട്. എല്ലാവരോടും നമുക്ക് ഒന്നേ പറയാനൊള്ളു : 'ഓര്‍മ്മകളുണ്ടായിരിയ്ക്കണം'

പൂമ്പാറ്റ said...

good one dear

Typist | എഴുത്തുകാരി said...

ഒരേയൊരു‍ വൃദ്ധനേയുള്ളൂ. ബാക്കി എല്ലാം ഇളമക്കാര്‍.

raadha said...

നല്ല ചുവന്നു പഴുത്തു നില്‍ക്കുന്ന വൃദ്ധനെ ഞാന്‍ ആദ്യമായാണ് കാണുന്നത്. നമിക്കുന്നു !!!

Vellayani Vijayan/വെള്ളായണിവിജയന്‍ said...

:) :) :)

ആശംസകള്‍............
വെള്ളായണി

Patchikutty said...

വാര്‍ധക്യതിന്റെ സൌന്ദര്യവും ഇതില്‍ തന്നെ കാണാം

ശ്രീ said...

നന്നായി, മാഷെ

എന്‍.മുരാരി ശംഭു said...

നന്നായിരിക്കുന്നു മാഷേ..നല്ല മലയാളം.എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിന്‌ നന്ദി

Muralee Mukundan , ബിലാത്തിപട്ടണം said...

തനി കവിതതന്നെയാണല്ലൊ വിവരണം!
തകര ക്യാമറയൊപ്പിയെടൂത്ത പടവും കലക്കി .

അരുണ്‍ കരിമുട്ടം said...

കൊള്ളാട്ടോ..
:)
നന്നായി വിവരണം

sHihab mOgraL said...

മനോഹരം.. അതിമനോഹരം..

"ഓര്‍മ്മകളുണ്ടായിരിക്കണം ഒക്കെയും
വഴിയോരക്കാഴ്ച്ചകളായ് പിറകിലേക്കോടി
മറഞ്ഞിരിക്കാം
പാതിയിലേറെക്കടന്നുവല്ലോ വഴീ.."
- എന്‍. എന്‍. കക്കാട്

വരവൂരാൻ said...

ഓർത്തു നോക്കുക നിങ്ങൾ എങ്ങനെ നിങ്ങളായി എന്ന്....

ഓർമ്മ വേണം...മറക്കാതെ ഇരിക്കണം

നന്നായിരിക്കുന്നു

സായന്തനം said...

പ്രിയ വയനാടൻ,
ഒരു ഫിലിമിൽ ഞെരുക്കി ഒതുക്കാൻ നോക്കുന്ന പ്രകൃതി കുതറിച്ചാടി മനസ്സിലേക്കെത്തുന്നുണ്ട്‌..ഭംഗിയുള്ള വരികളും..ആശംശകൾ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നേടിയതെന്തെന്നു ചോതിച്ചാല്‍....

Anonymous said...

kadha parayunna chithravum,
chithram paranja kadhayum
manoharam...aasamsakal.....
-geetha-

Kunjipenne - കുഞ്ഞിപെണ്ണ് said...

ചെറിയ വലിയകാര്യം
നന്നായി

Sureshkumar Punjhayil said...

പറയുവാനുണ്ടൊരു കഥ, ഇളയവരോട്‌: നിങ്ങളെങ്ങനെ നിങ്ങളായെന്ന് .

Athuthanne dharalam...!!

Manoharam, really touching...! Best wishes...!!!

ഹന്‍ല്ലലത്ത് Hanllalath said...

..ചിന്തയുടെ തെളിനീരുള്ള വരികള്‍..

സൂത്രന്‍..!! said...

ഇഷ്ട്ടയിട്ടോ

ഗോപക്‌ യു ആര്‍ said...

ആശംസകൾ.....

Edison said...

sir njan vicharicha pole allallo........

ഉഷശ്രീ (കിലുക്കാംപെട്ടി) said...

“പക്ഷെ പറയുവാനുണ്ടൊരു കാര്യം എനിക്കും ഇളയവരോട്‌“ ഈ പഴുത്ത മുളകിനെ ‘ഓര്‍ക്കുക വല്ലപ്പൊഴും’

വരാന്‍ വൈകിയതില്‍ വിഷമിക്കുന്നു. എല്ലാ വരികളിലൂടെയും വര്‍ണ്ണങ്ങളിലൂടെയും പോയി ഞാന്‍ വീണ്ടും വരും ഇതിലേ

VEERU said...

aathmakathaamsham evideyo undu ...sathyam para ...suhruthe...mootha santhathi aanalle???

വയനാടന്‍ said...

വീ കെ,ഖാദർ പട്ടേപ്പാടം,രാജേഷ്‌,എഴുത്തുകാരീ,രാധ,വെള്ളായണീ,പച്ചിക്കുട്ടീ,ശ്രീ,എൻ.മൂശാരി ശംഭൂ,ബിലാത്തിപ്പട്ടണം,ഫൈസൽ,അരുൺ,ശിഹാബ്‌,വരവൂരാൻ,സായന്തനം, വഴിപോക്കൻ,കുഞ്ഞിപെണ്ണെ,സുരേഷ്‌ കുമാർ,ഹൻലല്ലത്ത്‌,സൂത്രൻ,ഗോപക്‌,എഡിസൺ,കിലുക്കാം പെട്ടീ,വീരൂ എല്ലാവർക്കും നന്ദി.
അജ്ഞാത സോദരീ(ഗീത):വാക്കുകൾക്കുനന്ദി;
വീരൂ: ആത്മ ഭാവം തീർത്തും യാദ്രുശ്ച്ചികം മാത്രം. എങ്കിലും കാലം പോകവേ ആരെന്നുവെന്തെന്നുമാർക്കറിയാം.

മാണിക്യം said...

പറയുവാന്‍ ഉണ്ടൊന്നോ?
നല്ല കഥ ...
നില്ലു നില്ലു ആ വൃദ്ധനെ ആദ്യം,
​പിന്നെ ആ യുവക്കളേയും,
കൂടെ ഇത്തിരി ഉള്ളിയു ഉപ്പും കല്ലില്‍ വച്ചു ചതക്കുക തൊടിയിലെ കപ്പ പിഴുത് പുഴുങ്ങുക
ഒരു പിടി അങ്ങ് പിടിക്കൂക
നിത്യ യൌവ്വനം ഉറപ്പ്.!!