25 July, 2009

'മരമണി' കളുടെ മരണമണിണ്ടു ഞങ്ങളുടെ കാട്ടിലൂടെ 'അച്ചപ്പ'ന്റെ പശുക്കളും മൂരികളും മേഞ്ഞു നടന്നിരുന്നു. അവയുടെയെല്ലാം കഴുത്തിൽ മുള കൊണ്ടോ മരം കൊണ്ടോ പണിത മണികൾ കാണും.പശുക്കൾ പുല്ലുതിന്നു നീങ്ങുമ്പോൾ മണികൾ പുരാതനമായ ഏതോ താളത്തിൽ മുഴങ്ങിക്കൊണ്ടിരിക്കും.കാടിന്നു അരികിലൂടുള്ള വഴിയിലൂടെ നടക്കുമ്പോൾ, അമ്മയുടെയൊപ്പം 'കൊല്ലി'യിൽ തുണിയലക്കാൻ പോകുമ്പോൾ എല്ലാം ആ മണിയൊച്ചകൾ ഒരു താരാട്ടെന്ന പോലെ കേട്ടുകൊണ്ടിരിക്കുമായിരുന്നു.

കാടിരുളുമ്പോൾ പശുക്കളും മൂരികളും കൂട്ടമായി കാടിനോടു തന്നെ ചേർന്നുള്ള ആലയിലേക്കു മടങ്ങും. പിന്നീടെപ്പോഴോ അച്ചപ്പനെ കാണാതായി. മരിച്ചു പോയിരുന്നിരിക്കാം. എന്നിട്ടും കുറച്ചു നാൾ കൂടി അനാഥരായ ആ കാലിക്കൂട്ടങ്ങൾ മണിമുഴക്കി കാട്ടിലൂടെ അലഞ്ഞിരുന്നു. പിന്നെപ്പിന്നെ അവയെ കാണാതായി വന്നു.

കടൽ കടന്നു വന്നു, ഉള്ളിലെ പശുവിനെ മരുഭൂമിയിൽ മേയാൻ വിട്ടപ്പോഴേക്കും ആ പഴയ മരമണികളെ ഞാൻ പാടേ മറന്നിരുന്നു. കഴിഞ്ഞ തവണ നാ(കാ)ട്ടിൽ ചെന്നപ്പോൾ വളരെ യാദ്രുശ്ചികമായാണു പഴയ മണിയൊച്ചകൾ വീണ്ടും ചെവിയിൽ പതിഞ്ഞതു. ഒരു പക്ഷേ ഈ 'മൂരി'യോടു കൂടെ മരമണികളും മണ്മറഞ്ഞു പോയേക്കാം.

വെറുതെയൊന്നു സ്വപ്നം കണ്ടു പോയി:
ഒരിക്കൽ തിരിച്ചു വന്നു കാലികളെ വാങ്ങണം, അവയ്ക്കായി പുതിയ മരമണികൾ പണിയണം. പക്ഷേ അന്നെന്റെ മൂരികൾക്കും പശുക്കൾക്കും മേഞ്ഞു നടക്കാൻ ഈ കാട്‌ ശേഷിച്ചിരിക്കുമോ....

(കേരളാ കർണ്ണാടക അതിർത്തിയിലെ ഞങ്ങളുടെ ഗ്രാമമായ ബാവലിയിൽ ഇനിയും മരിക്കാത്ത ഒരു കാഴ്ച)

29 comments:

കുഞ്ഞായി | kunjai said...

കാടിനെ നമുക്ക് സംരക്ഷിക്കാം ...വരുന്ന തലമുറക്ക് വേണ്ടി....മരമണികള്‍ ഇനിയും മുഴങ്ങട്ടെ
നല്ല പോസ്റ്റ്

Rani said...

അതെ..വരുന്ന തലമുറക്ക് വേണ്ടി
നമുക്ക് നമ്മുടെ വനസമ്പത്ത്‌ സംരക്ഷിക്കാം...

khader patteppadam said...

ചിത്രം കണ്ടപ്പോള്‍ പൊങ്കുന്നം വര്‍ക്കിയുടെ 'കര്‍ഷകന്റെ കലപ്പ' ഓര്‍ത്തുപോയി.

പ്രയാണ്‍ said...

സ്വപ്നം കാണല്‍ വേണ്ടെന്നു വെക്കണ്ട...ഇങ്ങിനെയുള്ള ഓരോ സ്വപ്നങ്ങളാണ് നമ്മളെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.....

Typist | എഴുത്തുകാരി said...

കാളവണ്ടി പോകുമ്പോഴും കേള്‍ക്കാം ഇതുപോലെ മണിയൊച്ച. ഇതു വായിച്ചപ്പോള്‍ ഞാനതു കേള്‍ക്കുകയായിരുന്നു (മനസ്സില്‍).

താരകൻ said...

(മര)മണികൾ മുഴങ്ങുന്നതാർക്കുവേണ്ടി?!

സായന്തനം said...

nalla post vayanadan..kadukal avide thanne undavatte ennu namukku prarthikkam...ashamsakalode..

Anonymous said...

Avan,ksheenithanaanallo changaathee ???
pazhaya maniyochakal veendum cheviyil
pathinjathine sukrutham ennu
vilikkaam....
swapnam kaanaanulla kazhivine
eswarante varadaanamennum !
-geetha-

അരുണ്‍  said...

അങ്ങനെ എന്തെല്ലാം നമുക്ക് നഷ്ടപെട്ടിരിക്കുന്നു

Unknown said...

"വെറുതെയൊന്നു സ്വപ്നം കണ്ടു പോയി:
ഒരിക്കൽ തിരിച്ചു വന്നു കാലികളെ വാങ്ങണം, അവയ്ക്കായി പുതിയ മരമണികൾ പണിയണം. പക്ഷേ അന്നെന്റെ മൂരികൾക്കും പശുക്കൾക്കും മേഞ്ഞു നടക്കാൻ ഈ കാട്‌ ശേഷിച്ചിരിക്കുമോ...."
കാട് ശേഷിച്ചിരിക്കണം, അത് മറ്റാരുടെയും കടമയല്ല, നമ്മുടെ ഓരോരുത്തരുടെയുമാണ്, നമ്മള്‍ ഓരോരുത്തരും ഈ വസ്തുത അംഗീകരിക്കാത്തിടത്തോളം ഈ ആശങ്കയ്ക്ക് പ്രസക്ത്തി ഉണ്ട്.

Anil cheleri kumaran said...

അവയ്ക്കായി പുതിയ മരമണികൾ പണിയണം. പക്ഷേ അന്നെന്റെ മൂരികൾക്കും പശുക്കൾക്കും മേഞ്ഞു നടക്കാൻ ഈ കാട്‌ ശേഷിച്ചിരിക്കുമോ....

അതൊരു ഞെട്ടിപ്പിക്കുന്ന ചോദ്യമാണു...
നല്ല പോസ്റ്റ്. ഇഷ്ടപ്പെട്ടു.

വേണു venu said...

പ്രിയ നിശ്ച്ചലം,
താങ്കളുടെ ഒരു ചെറു ചിരിയാല്‍ ഞാനിവിടെ എത്തി.
കൊച്ചു ചിന്തകളും കുഞ്ഞു ചിത്രങ്ങളും ഒത്തിരി കഥകള്‍ പറയുന്നു.
കുടയുള്ള മറ്റു കുട്ടികൾ തുള്ളിച്ചാടുമ്പോൾ ആകെയുള്ള ഒരു പാവാട നളെത്തേക്ക്‌ എങ്ങനെ ഉണക്കുമെന്നാലോചിച്ചു കരയിച്ച മഴയുടെ കഥ . ചേമ്പിൻ താളിൽ ഒതുങ്ങാതെ പുസ്തകങ്ങൾ ആകെ കുതിർത്ത മഴ. ആ കഥ തീര്‍ത്ത കനലുകള്‍ കെടുത്താന്‍ പിന്നീട് ഞാന്‍ കണ്ട ഒരു മഴയ്ക്കുമിതുവരെ കഴിഞ്ഞിട്ടില്ല.
ആ കഥ താങ്കള്‍ഊടെ എല്ലാ പോസ്റ്റുകളിലും ഞാന്‍ അനുഭവിച്ചു.
ആശംസകള്‍.:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഞാനും കേള്‍ക്കുന്നു

പൂമ്പാറ്റ said...

നല്ല പോസ്റ്റ്, നൊസ്റ്റാള്‍ജിക്. പുതിയതിനു പോസ്റ്റിനു വേണ്ടി കാത്തിരിക്കുന്നു.

വശംവദൻ said...

"പക്ഷേ അന്നെന്റെ മൂരികൾക്കും പശുക്കൾക്കും മേഞ്ഞു നടക്കാൻ ഈ കാട്‌ ശേഷിച്ചിരിക്കുമോ"

സാധ്യതയില്ല.

നല്ല പോസ്റ്റ്‌

sHihab mOgraL said...

"വെറുതെയൊന്നു സ്വപ്നം കണ്ടു പോയി:
ഒരിക്കൽ തിരിച്ചു വന്നു കാലികളെ വാങ്ങണം, അവയ്ക്കായി പുതിയ മരമണികൾ പണിയണം..

ശേഷിക്കുന്ന ആശങ്ക ഒഴിവാക്കി സ്വപ്നങ്ങള്‍ക്ക് നിറം പകരുക.. :)

വരവൂരാൻ said...

വയനാടൻ നിന്നെ പോലെ സ്വപനം കാണുന്നവർ നിരാശപെടാതിരിക്കട്ടെ

കണ്ണുകള്‍ said...

അന്ന്...മരമണി ഉണ്ടാക്കാന്‍ അറിയുന്ന
ആളുണ്ടാകുമോ?
മരങ്ങളും, മരമണിയുമൊക്കെ
എന്നുമുണ്ടാവട്ടെ എന്നു ആഗ്രഹിക്കുന്നു..
വയനാടന്റെ കൂടെ ഞാനും

the man to walk with said...

neelaponamaane..ente neelaponmaane enna paatinte base ee maramaniyil ninnanundaayath ennu kettittundu..

the man to walk with said...

neelaponamaane..ente neelaponmaane enna paatinte base ee maramaniyil ninnanundaayath ennu kettittundu..

siva // ശിവ said...

കര്‍ണ്ണാടകഗ്രാമത്തിലെ എന്റെ ജീവിതം...ഓര്‍ത്തുപോയി....

raadha said...

നല്ല പോസ്റ്റ്‌. ഞാന്‍ ആദ്യമായിട്ടാണ് മരമണിയെ കുറിച്ച് കേള്‍ക്കുന്നത്.

ഗൗരി said...

vakkilekku kanarilla.. try to come there when u get time...

ഗൗരി said...

http://vaakku.ning.com/

നനവ് said...

ഗൃഹാതുരത്വം വിങ്ങുമ്പോഴും മരുഭൂമിയിൽ തളച്ചിടേണ്ടി വരുന്ന ജീവിതാവസ്ഥ വേദനിപ്പിക്കുന്നു..കുന്നുകളും,വയലുകളും,കാടുകളും കോൺക്രീറ്റ് കാടുകളാകുമ്പോൾ കാലികൾക്കെന്തു പ്രസക്തി?ഇങ്ങനെ പോയാൽ നമ്മുടെ നാടും മരുഭൂമിയാകുന്ന കാലം വിദൂരമല്ല....

അഭിജിത്ത് മടിക്കുന്ന് said...

"കടൽ കടന്നു വന്നു, ഉള്ളിലെ പശുവിനെ മരുഭൂമിയിൽ മേയാൻ വിട്ടപ്പോഴേക്കും ആ പഴയ മരമണികളെ ഞാൻ പാടേ മറന്നിരുന്നു."
പ്രവാസി ദുഃഖങ്ങള്‍ എല്ലാം നിറച്ച വരികള്‍.ചിത്രവും നന്നായി.

OAB/ഒഎബി said...

താങ്കളുടെ ആശങ്ക വരികളിലൂടെ ഞാനറിയുന്നു.
ചിന്തനീയം തന്നെ...

അരുണ്‍ കായംകുളം said...

ഒരിക്കൽ തിരിച്ചു വന്നു കാലികളെ വാങ്ങണം, അവയ്ക്കായി പുതിയ മരമണികൾ പണിയണം. പക്ഷേ അന്നെന്റെ മൂരികൾക്കും പശുക്കൾക്കും മേഞ്ഞു നടക്കാൻ ഈ കാട്‌ ശേഷിച്ചിരിക്കുമോ....

തീര്‍ച്ചയായും, കാട് അവിടെ കാണാന്‍ പ്രാര്‍ത്ഥിക്കാം

വയനാടന്‍ said...

കുഞ്ഞായി, റാണി,ഖാദർ, പ്രയാൺ,എഴുത്തുകാരീ,താരകൻ,സായന്തനം, ഗീതാ, അരുൺ,ഏകലവ്യൻ,കുമാരൻ, വേണൂ,വഴിപോക്കൻ,പൂമ്പാറ്റ, വശംവദൻ, ശിഹാബ്‌ മോഗ്രാൽ,വരവൂരാൻ, കണ്ണുകൾ,ദ്‌ മാൻ ടു വാക്‌ വിത്‌,ശിവ, രാധാ, ഗൗരീ,നനവു,അഭിജിത്‌,ഒ ഏ ബീ, അരുൺ...
മരമണിയൊച്ച കേട്ടവർക്കെല്ലാം നന്ദി. തിരികെ ചെല്ലുമ്പോൾ എന്റെ കാട്‌ ശേഷിച്ചിരിക്കാൻ നിങ്ങളും
പ്രാര്‍ത്ഥിക്കുക