
മണ്ണും ചെളിയും വിഷവാതകങ്ങളും നിറഞ്ഞ, വായു കടക്കാത്ത ടാങ്കിനുള്ളിൽ നിന്നു, വെൽഡിംഗ് കഴിഞ്ഞിറങ്ങുമ്പോൾ സർദാർ അലിയുടെ മുഖം പുകയും ചൂടും കൊണ്ടു ചുവന്നു വീർത്തിരിക്കും. കണ്ണുകൾ ഭീകര രൂപം പൂണ്ടു പുറത്തേക്കു തള്ളി നിൽക്കും.
എന്നിട്ടുമൊരിക്കൽ പോലും അയാളോട് ഒരു നല്ല വാക്കു പറയുകയോ സ്നേഹത്തോടെ ഒന്നു നോക്കുകയോ ചെയ്തിട്ടില്ല. എന്നു മാത്രമല്ല, ചെയ്തു തീർക്കാൻ ബാക്കിയുള്ള ജോലിയെക്കുറിച്ചു പറഞ്ഞു ശകാരിക്കുകയുമാണു പതിവ്. ചീത്ത വിളി കഴിഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട് അലിയുടെ കണ്ണുകളിൽ നനവു പടർന്നിട്ടുണ്ടെന്ന്.
ഒരു നിമിഷമൊന്നു ചിന്തിച്ചു പോയി. അയാൾക്കുമുണ്ടായിരിക്കാം ദൂരെയൊരിടത്ത് ഒരു രാജ്യം. അയാളുടെ മാത്രമായ ഒരു കൊച്ചു രാജ്യം. അവിടെ അയാളുടെ ആജ്ഞകൾ അനുസരിക്കുന്ന, അയാളെ സ്നേഹിക്കുന്ന ഒരു കുടുംബവും ആളുകളും. ആ ഓർമ്മകളായിരിക്കാം കണ്ണുകൾ നിറയ്ക്കുന്നത്, എല്ലാം നേരിടാൻ ശക്തി പകരുന്നതും..
ഒന്നു നോക്കിയാൽ, ഈ മരുഭൂമിയിൽ വന്നെത്തുന്ന ഓരോരുത്തരും ഓരോ രാജാക്കന്മാരാണു, ഓർമ്മകളിലും ചിന്തകളിലും കിരീടവും ചെങ്കോലും പേറി നടക്കുന്ന രാജാക്കന്മാർ.
രാവും പകലും രാജ്യങ്ങളും തീർക്കുന്നൊരെന്റെ ദൈവമേ, എത്രയെത്ര പാവം രാജാക്കന്മാരെയാണു നീ ഈ മണൽക്കാട്ടിൽ വനവാസത്തിനയയ്ക്കുന്നത്....
(ദെയ്‌ര, ദുബായ് ക്രീക്കിന്റെ കരയിൽ)
10 comments:
പാവം പാവം രാജാക്കന്മാര്
kolllaaaaam valere nannaaaayirikkunnu
thudaruka... aaashamsakalode !!
"അയാൾക്കുമുണ്ടായിരിക്കാം ദൂരെയൊരിടത്ത് ഒരു രാജ്യം. അയാളുടെ മാത്രമായ ഒരു കൊച്ചു രാജ്യം. അവിടെ അയാളുടെ ആജ്ഞകൾ അനുസരിക്കുന്ന, അയാളെ സ്നേഹിക്കുന്ന ഒരു കുടുംബവും ആളുകളും."
ശരിയായിരിയ്ക്കാം മാഷേ.
നാട് വിടുന്ന രാജാക്കന്മാരുടെ കണ്ണുനീര്‍. :(
രാജാക്കന്മാര്‍ .. സുന്ദരമായ സ്വപ്‌നങ്ങള്‍.
ഷാജി ഖത്തര്‍.
:)
ഹൃദയസ്പർശിയായ ചെറു കുറിപ്പ്....
ഇഷ്ടപ്പെട്ടു.
സങ്കല്പത്തിലെങ്കിലും ഒരു രാജ്യം ഉണ്ടാവട്ടെ എല്ലാവര്‍ക്കും. അവിടെയല്ലേ രാജാവാകാന്‍ പറ്റൂ. ആ ചെറു കുറിപ്പ് വളരെ വളരെ ഇഷ്ടപ്പെട്ടു.
അതെ.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം
Post a Comment