പേരറിയാത്ത കടല്തീരത്തെങ്ങോ ഒരു ശില്പി ഉപേക്ഷിച്ചതാണീ കന്യകയെ. പുടവയണിയിച്ചില്ല; താലി ചാര്‍ത്തിയില്ല, നടന്നകലവേ തിരിഞ്ഞൊന്നു നോക്കിയത് പോലുമില്ല. എന്നിട്ടും അകലെ മറയുന്ന അവനെ നോക്കവേ അവളുടെ മിഴികള്‍ ഈറന്‍ അണിഞ്ഞത് എന്തിനാവാം.. ഒടുങ്ങാ തിരകളില്‍ അലിഞ്ഞില്ലാതെയാകുമ്പോഴും അവള് കാതോര്‍ത്തിരുന്നത് ആരുടെ കാലടികളെയാവാം....
(ഗോവന്‍ ബീച്ചുകളിലൊന്നില്‍ നിന്നൊരു കാഴ്ച. )
കടപ്പാട്: അനിയൻ
5 comments:
ബൂലോകത്തേക്ക് സ്വാഗതം വയനാടന്‍.
ഗോവയിലെ ഏത് ബീച്ചിലാണിത് ഈ മത്സ്യകന്യകയെ കണ്ടത്. ഒരിക്കല്‍ 2 സായിപ്പ് കുട്ടികള്‍ ചേര്‍ന്ന് 3 ദിവസമെടുത്ത് ഒരു ബീച്ച് കാസില്‍ കടല്ക്കരയില് ഉണ്ടാക്കിയത് നോക്കിയിരുന്ന സംഭവം ഓര്‍മ്മ വന്നു. കോള്‍വ ബീച്ചിലായിരുന്നു അത്.
അനാഥകളുടെ കൂട്ടത്തില്‍ ഒരാളും കൂടെ !!!!!!!!!
ബൂലോഗത്തിലേക്ക്
സുസ്വാഗതം....
സ്നേഹത്തോടെ....
നിരക്ഷരൻ, ഷാജു,
സ്നേഹത്തിനും സ്വാഗതത്തിനും നന്ദി.
കോൾവ ബീച്ചിൽ നിന്നു തന്നെയാണിതും നിരക്ഷരൻ.
മണലിൽ ശിൽപങ്ങൾ ഒരുക്കുന്ന കുറച്ചു കുട്ടികളെ കണ്ട് അസൂയ പൂണ്ട എന്റെ അനിയൻ മെനഞ്ഞതാണീ കന്യകയെ.
വരവിനും വാക്കുകൾക്കും നന്ദി, ഉണ്ണിമോൾ.
ചിത്രം മികചതു തന്നെ. എന്നാല്‍ അതിലും മികചതായി അനുഭവപെട്ടു അതിന്ടെ അടികുറിപ്പു...
ആശംസകള്‍...
Post a Comment