20 June, 2011

ഉയരങ്ങളിൽ


1
വാഹനമോടിക്കലിന്റെ ബാലപാഠങ്ങൾ അഭ്യസിക്കുന്ന നാളുകൾ. അറുപതു വയസ്സു കഴിഞ്ഞൊരു പാക്കിസ്ഥാനിയാണു ഉസ്താദ്‌, യൂസഫ്ഭായ്‌.

ഉപദ്രവിക്കരുതേ എന്ന ബോർഡ്‌ വച്ച വണ്ടിയിൽ വേഗതയേറ്റവും കുറഞ്ഞ ട്രാക്കിലൂടെ ഭയപ്പാടോടെ പോകുമ്പോൾ, മനപ്പൂർവ്വമെന്നു തോന്നിക്കും വിധം പലരും മുന്നിലൂടെയും പിന്നിലൂടെയും അവരുടെ വാഹനങ്ങൾ തിരുകിക്കയറ്റും.

ചിലരെ കാണുമ്പോൾ തന്റെ നരച്ചു നീണ്ട താടി തടവി ചെറിയൊരു ചിരിയോടെ യുസഫ്‌ ഭായി പറയും, കുറച്ചു നാളുകൾക്കു മുമ്പു നിന്നെപ്പോലെ ഈ സീറ്റിലിരുന്നു പോയവരാണു. ഇന്നൊരു പക്ഷെ അവരതോർക്കുന്നുണ്ടാവില്ല. നാളെ നീയും ഇതു തന്നെ ചെയ്യും, സംശയമേതുമില്ല.

2
കാസ്പിയൻ കടലിലെ എണ്ണപ്പാടത്ത്‌ ഒരു വൈകുന്നേരം ഒന്നും ചെയ്യുവാനില്ലാതെ കടലിലേക്കു നോക്കി നിർവ്വികാരനായി നിൽക്കുമ്പോൾ, കുറച്ചകലെയായി സ്ഥാപിച്ചിരിക്കുന്ന ക്രെയിനിനെ നോക്കി ഇറ്റലിക്കാരൻ അന്റോണിയോ മുറി ഇംഗ്ലീഷിൽ പറഞ്ഞതു മലയാളത്തിൽ ഞാൻ ഇങ്ങനെയോർക്കുന്നു
" മനുഷ്യർ ഈ പഹയനെ നോക്കി പഠിക്കണം, എത്രയെത്ര ജന്മ്മങ്ങളെ ഉയരത്തിലേക്കെടുത്തു വച്ചിരിക്കുന്നു, എന്നിട്ടും നിൽക്കുന്നതു കണ്ടില്ലേ, തലയും കുനിച്ചു വിനീതനായി...'


(ജെബൽ അലി പോർട്ടിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിലൊന്നു)

3 comments:

പ്രയാണ്‍ said...

ഇത്തവണ നാട്ടില്‍ പോയപ്പോള്‍ വയനാടന്റെ 'മരമണി' കളുടെ മരണമണിയിലെ പശുവിനെക്കണ്ടു.അതും കബനിയുടെ തീരത്ത്.

Sukanya said...

വീണ്ടും ഒരു നന്മയുടെ കിരണം മനസ്സിലെത്തിച്ചു.

ശ്രീജ എന്‍ എസ് said...

crane ചിന്തകള്‍ ഇഷ്ടമായി കേട്ടോ