13 March, 2010

വഴി നടത്തൽ


കൈപിടിച്ചു നടക്കുന്ന വഴികളിൽ ഒരുനാൾ നീ തനിയേ നടക്കും
കുട പിടിക്കുന്നൊരീ മരങ്ങളെല്ലാം അന്നു ഇല പൊഴിച്ചു നിൽക്കും
തണൽ വീണ വഴികൾ വെയിലിൽ ഉരുകി വീഴും.

കല്ലിലും മുള്ളിലും നടന്നു ശീലിക്കണം
പൂജ്യം മുതൽ എണ്ണിപ്പഠിച്ചു തുടങ്ങണം..
അന്നു തളർന്നു വീഴാതിരിക്കാൻ നീ ഇന്നേ കരുതിയിരിക്കണം...

(സ്കൂളിൽ നിന്നും കാട്ടിലൂടെ വീട്ടിലേക്കുള്ള വഴി)

12 comments:

പ്രയാണ്‍ said...

എന്റെ ഒര്‍മ്മയിലുമുണ്ട് ഇത്രഭംഗിയില്ലെങ്കിലും ഇതുപോലൊരു വഴി.............

ശ്രീ said...

ഈ ബ്ലോഗില്‍ വന്നു പോകുമ്പോള്‍ ഒരു പ്രത്യേക സുഖം മാഷേ...

നന്ദി

കൂതറHashimܓ said...

നല്ല വഴി

krishnakumar513 said...

വളരെ അര്‍ത്ഥവത്തായ വരികള്‍

Lathika subhash said...

കരുതിയിരിക്കാം.

അഭിജിത്ത് മടിക്കുന്ന് said...

തകര്‍ത്തു വയനാടാ..കരുതിയിരിപ്പ് കൊള്ളാം.

Kamal Kassim said...

അന്നു തളർന്നു വീഴാതിരിക്കാൻ നീ ഇന്നേ കരുതിയിരിക്കണം... nalla varikal ...!!!

Sukanya said...

ശരിക്കും വഴി നടത്തിച്ചു.

aneeshans said...

nice shot. loved this

Anil cheleri kumaran said...

കൈപിടിച്ചു നടക്കുന്ന വഴികളിൽ
ഒരുനാൾ നീ തനിയേ നടക്കും.
നല്ല വരികള്‍.

siva // ശിവ said...

നല്ല ചിത്രവും മനോഹരമായ എഴുത്തും.

Jishad Cronic said...

നല്ല വരികള്‍.