
കൈയ്യെത്തും അകലത്തിൽ സമാന്തരമായൊരു യാത്രയോർമ്മയുണ്ട്. ചേർത്തു പിടിക്കാൻ നീട്ടിയ കൈകൾ നിന്നെ തൊടുന്നതിനും മുമ്പ് നമുക്കിടയിലൂടെ വരണ്ട ഒരു പുഴയൊഴുകിത്തുടങ്ങിയ ജന്മ്മത്തിൽ.
ചക്രങ്ങൾക്കു കീഴിൽ ഞെരിഞ്ഞമർന്ന്, ഒരു ചൂളം വിളിയിൽ മുങ്ങിപ്പോയ നിലവിളികളോടെ നീ മണ്ണിൽ മുഖം പൂഴ്ത്തി കിടന്നപ്പോൾ ഒന്നു സാന്ത്വനിപ്പിക്കാൻ പോലുമാവാതെ ഞാൻ അരികത്തു കൂടി കടന്നു പോവുകയായിരുന്നു.
എല്ലാം കണ്ടിട്ടും എല്ലാമറിഞ്ഞിട്ടും ഒന്നിനുമാവാതെ.
അകലങ്ങൾ മാത്രമളക്കാനറിയുന്നൊരു അളവുകൊലിൽ നമ്മൾ തമ്മിലുള്ള അടുപ്പമളക്കാൻ വെറുതേ ശ്രമിച്ചിരുന്നു ഞാൻ.
എനിക്ക് നിന്നിലേക്കുള്ള ദൂരം എനിക്ക് എന്നിലേക്കുള്ളതിനേക്കാൾ കുറവാണെന്നറിഞ്ഞൊരു നിമിഷത്തിലാവണം നമ്മളൊന്നു ചേർന്നത്.
തമ്മിൽ പുണർന്ന്, ഗന്ധമറിഞ്ഞ് ശ്വാസങ്ങളിണ ചേർന്നൊരു നിമിഷം നിന്ന് ഇനി പിരിയണം.
അടുപ്പങ്ങളിലെ അകലങ്ങളറിഞ്ഞ്, അകലങ്ങളിലെ അടുപ്പങ്ങളെക്കുറിച്ച് വീണ്ടുമോർത്ത് സമദൂരങ്ങളിലേക്കകലുമ്പോൾ, ഇനി നമുക്ക് നമ്മുടെ ആത്മകഥയിൽ അകലങ്ങളെയും അടുപ്പങ്ങളെയും കുറിച്ചൊരു അധ്യായമെഴുതണം.
(നീലഗിരിയിൽ നിന്നും)
12 comments:
മനസ്സിനുമപ്പുറം ആത്മതലങ്ങളിലേയ്ക്കുയരുന്ന വാക്കുകൾ..നന്ദി...
അകലങ്ങൾ മാത്രമളക്കാനറിയുന്നൊരു അളവുകൊലിൽ നമ്മൾ തമ്മിലുള്ള അടുപ്പമളക്കാൻ വെറുതേ ശ്രമിച്ചിരുന്നു ഞാൻ.
!!!!!!!
യാത്ര പറയലുകളുടെയും
വേര്‍പാടുകളുടെയും
വഴി പിരിഞ്ഞ
സൌഹൃദങ്ങളുടെയും
ഒത്ത നടുവില്‍
ചൂളമടിച്ചു പറന്ന-
നേര്‍ത്ത നൊമ്പര കാഴ്ച്ചകള്‍ക്കിടയിലൂടെ
ഒത്തിരി കാണാ കഥകളും കണ്ടു മടുത്ത്
ഒരിക്കലും ഒന്നു ചേരാനാകാതെ
ആത്മഹത്യാ മുനമ്പില്‍
അടുത്തവന്റെ ഊഴത്തിനായ്
മലര്‍ന്നടിച്ചു കിടന്നു...
അകലവും അടുപ്പവും സമാസമം. എന്നത്തേയും പോലെ ഗംഭീരം.
നന്നായി മാഷേ
എല്ലാം കണ്ടിട്ടും എല്ലാമറിഞ്ഞിട്ടും ഒന്നിനുമാവാതെ........:(
nannyi...
എല്ലാം കണ്ടിട്ടും എല്ലാമറിഞ്ഞിട്ടും ഒന്നിനുമാവാതെ..
അടുപ്പങ്ങളിലെ അകലവും അകലങ്ങളിലെ അടുപ്പവും !ശരിയാണ്.മനസ്സുകള്‍ക്കിടയിലെ അകലം അളക്കാന്‍ ഒരു ഉപകരണവും ഇല്ല.സിദ്ധാന്തങ്ങള്‍ മാത്രം..
പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,
ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ് മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ് മല്ലു
വില്‍ താങ്ങളുടെ ബ്ലോഗ് ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്
ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു
ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗു RSS feeds ഗള്‍ഫ്
മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും
അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ് മല്ലു വിന്റെ ആഡ് ടോ യുവര്‍
വെബ് ( add to your web/Add this/ Get your code here)എന്ന ഗള്‍ഫ് മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍
ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ
വായനക്കാര്‍ക്ക് തിരിച്ചു ഗള്‍ഫ് മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്
അതല്ലെങ്കില്‍ ഗള്‍ഫ് മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക
കുറിമാനം :-
താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ് മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍
ഗള്‍ഫ് മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ് ലിങ്കുകള്‍
മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്
നന്ദിയോടെ
ഗള്‍ഫ് മല്ലു അഡ്മിന്‍ സംഘം
Read More
www.gulfmallu.tk
The First Pravasi Indian Network
:) eshtamayi
നാം രണ്ടു സമാന്തരരേഖകള്‍.. അനന്തതയിലെവിടെങ്കിലും വെച്ച് ഒന്ന് ചേരാമെന്ന വ്യര്‍ഥമോഹം.
എങ്കിലും നാം തമ്മില്‍ ഒരു പൂവിതളരികിന്റെ അകലം പോലുമില്ല!! ഒന്നിച്ചു ചേര്‍ന്നിട്ടും ആയിരം കാതം അകലെ ജീവിക്കുന്ന കപട മനുഷ്യരേക്കാള്‍ ഭേദം!!
Post a Comment