08 November, 2009

ഇനി ഞാനെന്തു നൽകണം


നിന്റെ ചിരിയൊന്നു കാണുവാൻ പൂക്കൾ വിരിയിച്ചതും, വെയിലത്തു വാടാതിരിക്കുവാൻ തണൽപ്പായ വിരിച്ചതും, നിന്നെ തകർക്കാൻ കുതിച്ച കൊടുംകാറ്റിനെ എന്നിലേക്കേറ്റു വാങ്ങിയതും.. ഓർക്കുന്നുവോ നീയാ പോയ കാലം...

പെയ്തു തീർന്ന മഴയെയോർത്ത്‌ വിതുമ്പിയ നിനക്കായി മരമായി പെയ്തതും; ഇലകളിൽ കുരുക്കിയ തുള്ളികളെ വേരുകളിലൂടെ മണ്ണിലേക്കാഴ്ത്തി സ്നേഹത്തിനെ ഉറവകൾ നിനക്കായി തീർത്തതും; ദ്രവിച്ചു തുടങ്ങിയ എന്റെ ഹൃദയത്തിൽ നീയൊരു കൂടു കൂട്ടിയതും
ഓർക്കുന്നുവോ നീ...

നിനക്കു തന്നതിന്റെയൊന്നും കണക്കെടുക്കുകയല്ല; നഷ്ട്ടപ്പെട്ട ഒരു വസന്ത കാലത്തെയോർത്ത്‌ ദു;ഖിക്കുകയുമല്ല; മണ്ണായി മാറും മുമ്പ്‌ നിനക്കിനി ഞാനെന്തു നൽകണമെന്നോർക്കുന്നുവെന്നു മാത്രം.....

(ഞങ്ങളുടെ കാട്ടിൽ നിന്നൊരു കാഴ്ച്ച)

17 comments:

Panicker said...

നന്നായിരിക്കുന്നു...

"തകരക്യാമറയില്‍ കുരുങ്ങിയ നിശ്ചല ചിത്രങ്ങള്‍" ഇനിയും കഥകള്‍ പറയട്ടെ..

VEERU said...

എത്ര കിട്ടിയാലും മതിവരാത്ത ,നന്ദി കെട്ട മനുഷ്യനോടോ ചോദ്യം??

Umesh Pilicode said...

:-(

ഷൈജു കോട്ടാത്തല said...

പ്രകൃതിയില്‍ ആശ്ചര്യചിഹ്നം കണക്കെ അവശേഷിയ്ക്കുന്ന
ഇത്തരം കാഴ്ചകള്‍ കാലത്തിനൊപ്പം ഓടി മറഞ്ഞ ഒരു ഭൂതകാലത്തിന്റെ മെല്ലിച്ച തലയെടുപ്പുകളാണ്.
ഇത്തിരി നേരം നോക്കി നില്‍ക്കാമെങ്കില്‍
കോടരങ്ങള്‍ക്കുള്ളില്‍ നിന്ന് പക്ഷികള്‍ പറന്നു പോകുന്നതും
കൊമ്പുകള്‍ കിളിര്‍ക്കുന്നതും തണലുണ്ടാവുന്നതും
നമുക്ക് കാണാം ഭാവനയുടെ കണ്ണുകള്‍ കൊണ്ട് .
നേരം തികയുമെങ്കില്‍!!

khader patteppadam said...

എനിക്ക് നിന്നെത്തന്നെ വേണം - എങ്കിലല്ലേ ഞാന്‍ മനുഷ്യനാകൂ..

hshshshs said...

ഈ ഭൂലോകത്തിൽ നന്ദികേടിന്റെ മറ്റൊരു പര്യായപദമാണു മനുഷ്യൻ ...സ്വാർത്ഥനായ മനുഷ്യന്റെ സുഖഭോഗങ്ങൾക്കായുള്ള പരക്കമ്പാച്ചിലിനിടയിൽ മറ്റു ജീവജാലങ്ങളെല്ലാം അവഗണിക്കപ്പെടുന്നു !!
അഹങ്കാരത്തിന്റെ പരകോടിയിലെത്തി നിൽക്കുന്ന അവനിനി ചെവി കേൾക്കില്ല..
അവനോടിനി ഒന്നും പറയേണ്ട !!

Micky Mathew said...

പാവം മരങ്ങള്‍

ഒരു നുറുങ്ങ് said...

എന്നെയുംകൂട്ടരേയും വെട്ടിവെളുപ്പിക്കുന്നവരുടെ
കരങ്ങളിലും,ഒരു കൈപ്പിടിയായി ഞാനുണ്ടല്ലോ
എന്നഭിമാനം കൊണ്ടിരുന്നു!ഇന്നീ മനുഷ്യര്‍ക്ക്
അങ്ങിനെയൊരു കൈപ്പിടിയും കോടാലിയുമൊന്നുമില്ലാ
എന്നതാണെന്‍റെ ദു:ഖം !

അഭിജിത്ത് മടിക്കുന്ന് said...

വയനാടാ,
കണ്ണ് കാട്ടിലേക്ക് തുറന്ന് പിടിച്ചിരിക്കയാണല്ലേ.
വളരെ നല്ലത് ജനനത്തിന്റെയും ജീവിതത്തിന്റെയും മരണത്തിന്റെയും കാഴ്ചകള്‍ തരുന്ന ഇതിലും ‘സുന്ദര ഭൂമി’ വേറെ എവിടെ കിട്ടും??
കണ്ണെടുക്കണ്ട.അവിടെ തന്നെ തുറന്ന് പിടിക്ക്.ഇനിയും കിട്ടും എന്തൊക്കെയൊ,ചില ‘വലിയ കണ്ണുകള്‍ക്ക്’ മാത്രം കാണാന്‍ കഴിയുന്ന കാഴ്ചകള്‍.
:)

Typist | എഴുത്തുകാരി said...

ഒരുപാട് കൊടുത്തില്ലേ, അതു മതി.

Sukanya said...

ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഇനിയും ഇനിയും നല്‍കാന്‍ വെമ്പല്‍ കൊള്ളുന്ന ഈ കാഴ്ച്ചയെ സമ്മതിക്കാതെ വയ്യ. വരികള്‍ മനോഹരം,

ഗീതാരവിശങ്കർ said...

"ഇന്നു ഞാന് നാളെ നീ " എന്ന
ഓര്മ്മപ്പെടുത്തലല്ലേ ?
ചിത്രവും കുറിപ്പും മനോഹരം !

jyo.mds said...

നല്ല ഭാവന

Unknown said...

കാഴ്ചകള്‍ക്കപ്പുറം ഇനിയും ചിത്രങ്ങളുണ്ട് ..ചലിക്കുന്ന ചിത്രങ്ങള്‍ ..തുടര്‍ന്നും തകര കാമറയില്‍ പകര്‍ത്തൂ .....

★ Shine said...

Nice..
I too coming to vayanaad soon..:-)

Muralee Mukundan , ബിലാത്തിപട്ടണം said...

കാട്ടിലെ തടി ...തേവരുടെ ആന....
വലിയടാ..വലി

K.V. JYOTHILAL said...

നന്നായിരിക്കുന്നു...