
ജനിച്ചു വീഴുമ്പോഴേ ശിരസ്സിലെവിടെയോ അദൃശ്യനായൊരാ ശിൽപ്പി എഴുതി വെച്ചിരുന്നിരിക്കണം, ഉയരങ്ങളിലെത്തുമെന്നു.
ഒരുമിച്ചല്ലാ പിറന്നത്, ഒരുപോലെയല്ലാ വളർന്നതും, എന്നിട്ടുമിന്നിവിടെ കണ്ടുമുട്ടുമ്പോൾ അപരിചിതത്വം അൽപ്പം പോലും തോന്നുന്നില്ല പോലും.
ഇനി നിങ്ങൾ ഒന്നു ചേരും. ആതാമാക്കളിണചേരും, ദേഹങ്ങളൊന്നാകും. സിരകൾ സിരകളോടു ചേർന്നിരുന്ന് ചോരയോട്ടം തുടങ്ങും, പാളങ്ങളുണ്ടാകും, പുതിയൊരു ജീവനുടലെടുക്കും.
നാളെ, നിങ്ങൾ വിരിച്ച പാതയിലൂടെ കാലം പുക തുപ്പി ചൂളം വിളിച്ചു കടന്നു പോകും. ജീവിതങ്ങൾ ആർപ്പു വിളിച്ചും നെടുവീർപ്പിട്ടും ഭാണ്ട്ഠങ്ങൾ പേറിയും യാത്രചെയ്യും.
അന്ന്, ലോകത്തേ തന്നെ ചുമലിലേറ്റി തലയുയർത്തി നിൽക്കുമ്പോൾ വെറുതെയൊന്നോർത്തു നോക്കണം, പണ്ട് മണ്ണിൽ ഒറ്റയ്ക്കൊറ്റയ്ക്കിരിക്കുമ്പോൾ നിങ്ങളെത്ര ദുർബലരായിരുന്നുവെന്നു.
(ദുബായ് മെട്രോ നിർമ്മാണവേളയിൽ കണ്ടത്)
20 comments:
കൊള്ളാം മാഷേ
സംഘടിച്ചു ശക്തി നേടുന്നതെങ്ങനെയെന്നു ഒരു നിശ്ചല ചിത്രത്തിലൂടെ മനോഹരമായി പറഞ്ഞിരിക്കുന്നു !!
പണ്ട് മണ്ണിൽ ഒറ്റയ്ക്കൊറ്റയ്ക്കിരിക്കുമ്പോൾ നിങ്ങളെത്ര ദുർബലരായിരുന്നുവെന്നു.
ചിത്രവും ആശയവും മനോഹരം.
വ്യത്യസ്തമായ ഒരു ചിത്രവും ഒരു വലിയ ചിന്തയും. വളരെ നല്ല കാഴ്ചപ്പാട്.
ഇന്ന് ഒരു ചെറിയ തളര്‍ച്ച പോലും എത്ര അപകടകരമാണെന്നും.........
:)
ആ കുറിപ്പ് നന്നായി ആസ്വദിച്ചു.ഭാവുകങ്ങള്‍
കൊള്ളാം
നന്നായിരിക്കുന്നു, പതിവുപോലെ.
വയനാടന്‍മാഷേ, വ്യത്യസ്തതക്ക് ഒരു സലാം :)
നല്ല വായന തന്നതിനു നന്ദി.
നല്ല കാഴ്ച്ച..വരികളും.
good one..!
ഇഷ്ടപ്പെട്ടു ചിത്രവും വരികളും
ചിത്രത്തെ മുൻ നിർത്തിയുള്ള ചിന്തകൾ നന്നായിരിക്കുന്നു..
നന്നായിരിക്കുന്നു
മനോഹരം
മാഷെ നന്നായി
നല്ല ചിന്തകൾ...
പാളം താങ്ങികൾ 1
Post a Comment