നടന്നു തീർത്ത മരു പ്പറമ്പുകളുടെ ചിതയെരിയുന്നുണ്ടുള്ളിൽ, പുകയുയരുന്നുണ്ട് ചിന്തകളിൽ.
ഒരിക്കലും കണ്ടെത്താനാവാതെ പോയൊരാ മരുപ്പച്ചയെക്കുറിച്ചുള്ള സ്വപ്നങ്ങളെയാവാം ദേഹമിന്നു വടുക്കളായ് പുറം തള്ളുന്നത്.
ചൂടു കാറ്റിൽ, ആയിരം സഞ്ചാരികളെ മണൽക്കടൽ കടത്തുമ്പോൾ ആരും ഒരിക്കലും പറഞ്ഞിരുന്നില്ല ഞാനോരപകടകാരിയാണെന്ന്, എന്റെ കാലുകളിൽ മരണത്തിന്റെ മണികൾ കിലുങ്ങുന്നുണ്ടെന്ന്.
ചുമലിലെ കൂനിൽ വിശപ്പും ദാഹവുമൊളിപ്പിച്ച്, കാതങ്ങൾ താണ്ടുമ്പോൾ അവർക്കെല്ലാം ഞാനൊരു ആഡംഭര ചിഹ്നമായിരുന്നു.
എന്നിട്ടുമെങ്ങനെ എപ്പൊഴോ ഞാനൊരു ഭ്രാന്തൻ ഒട്ടകമായി മാറി.
എന്റെ മേച്ചിൽ പര പ്പുകളിൽ പാതകൾ പണിതിട്ടു പേക്കൂത്തു നടത്തിയത് എന്റെ കുറ്റമായിരുന്നോ?
മരണ വേഗങ്ങൾ എന്റെ കാലുകളിൽ തട്ടിത്തെറിച്ച് നരകങ്ങൾ പൂകിയത് എന്റെ കുറ്റമായിരുന്നോ?
ദു:ഖങളില്ല, മുന്നിൽ തുറന്നു തന്നിട്ടുണ്ടല്ലോ ഒരു ലോകം, മുൻ കാലുകളിൽ കൂച്ചു വിലങ്ങിട്ടിട്ട്...
(മരുഭൂമിയിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം കാണാം ഒട്ടകങ്ങളെ സൂക്ഷിക്കണമെന്നൊരു മുന്നറിയിപ്പ്)
8 comments:
Vishamam thonunna Chithram
ഒട്ടകം പറഞ്ഞേനെ "ഞങ്ങളുടെ വിഹാര സ്ഥലങ്ങള്‍ കൈയ്യേറിയ മനുഷ്യരെ സൂക്ഷിക്കുക" പാവം ഒട്ടകം. എവിടെയും ബോര്‍ഡ് എഴുത്ത് മനുഷ്യരുടെ കുത്തകയല്ലേ.
നന്ദികെട്ട മനുഷ്യനെ ചുമന്ന് നടന്നതിനുള്ള ശിക്ഷ !!
പാവം ജീവി.
ഒട്ടകങ്ങളെ സൂക്ഷിക്കണമെന്ന ബോർഡ് സൂചിപ്പിക്കുന്നത് അവ ഉപദ്രവിക്കുമെന്നാണോ ?
വണ്ടി തട്ടിയാൽ കാലുകൾ ഒടിഞ്ഞ് ഒട്ടകം വണ്ടിയുടെ മുകളിലേക്ക് വീഴാനും, അമിതമായ ഭാരം ഉള്ളതിനാൽ യാത്രക്കാർക്കും ഗുരുതരമായ പരിക്ക് പറ്റാൻ സാദ്ധ്യതയുണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.
അബുദബി ദുബയ് ഹൈവേയിലെ കാമെല്‍ ക്രോസ്സിങ്ങ് എന്ന ബോര്‍ഡ് കണ്ടപ്പോള്‍ ഇതുവായിച്ച ഒട്ടകം ഇവിടെത്തന്നെ ക്രോസ്സ് ചെയ്യുമെന്ന് പറ്ഞ്ഞ് ചിരിച്ചിട്ടുള്ളതോര്‍മ്മവന്നു.
ഞാന്‍ കരുതിയിരുന്നത് ഒട്ടകം ഒരു നിരിപദ്രവകാരിയാണന്നാണ്-വഴിയില്‍ നടക്കുന്ന അവരെ വഹനാപകടത്തില്‍ നിന്നു സംരക്ഷിക്കാനാണോ ബോര്‍ഡ്?
"ഒട്ടകത്തെ എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്ന് അവര്‍ നോക്കുന്നില്ലേ ?" 88/17
തട്ടമില്ലാതിയൊട്ടകത്തിൻ തട്ടകത്തിൽ
തട്ടിമുട്ടിവെറുമൊരു ചട്ടകമായിങ്ങിനേ...
Post a Comment