
ആഗ്രഹിച്ചിട്ടില്ലൊരിക്കലും
വെയിലിലുരുകിയുരുകിത്തീരുമ്പോൾ
ഒരു മഴ പെയ്തിരുന്നെങ്കിലെന്ന്.
മുന്നിൽ വഴിയിരുണ്ടു തുടങ്ങുമ്പോൾ
വിളക്കുകളെല്ലാം ഒന്നിച്ചു തെളിഞ്ഞിരുന്നെങ്കിലെന്ന്.
എന്തിനെന്നറിയാതെ ഉള്ളിൽ ചിന്തകൾ കൂടു കെട്ടുമ്പോൾ
അകലത്തു നിന്നാരോ ഭൂപാളം പാടിക്കേട്ടിരുന്നെങ്കിലെന്ന്...
എന്നിട്ടും എന്തു കൊണ്ടായിരിക്കുമെപ്പോഴും
എങ്ങനെയൊക്കെ ആകരുതെന്നു കരുതിയിരുന്നുവോ
അങ്ങനെയൊക്കെ മാത്രമായിത്തീരുന്നത്
എവിടെയൊക്കെ ചെന്നു ചേരരുതെന്നു ഉള്ളിലുറപ്പിച്ചിരുന്നുവോ
അവിടങ്ങളിൽ മാത്രം എത്തിച്ചേരുന്നത്
എല്ലാം കൈപ്പിടിയിലൊതുങ്ങിയെന്നു കരുതിയൊരു നിമിഷത്തിൽ
വഴുതി വീണു ഉടഞ്ഞു പോകുന്നത്
(എവിടെയോ വച്ച് ക്യാമറയിൽ പതിഞ്ഞത്)
8 comments:
രോന മത്, സബ് കുഛ് ...
ഒന്നും ക്ലീയർ ആയിരുന്നില്ല ഫുള്ളായി ഇരുട്ട് കവിത നന്നായിട്ടുണ്ട്
Reading problem ? ഒന്നുമില്ല, കാഴ്ചയിൽ പ്രൊബ്ലംസ് ധാരാളം ഉണ്ട്. ചിത്രം വ്യക്തമല്ല.
ഒന്നുമൊന്നും ആഗ്രഹിക്കാത്തതുകൊണ്ടാവും ചിലപ്പോള്‍ ആഗ്രഹിക്കാത്തിടത്തു ചെന്നെത്തിപ്പെട്ടതു്.
വയനാടാ:....ജീനാ ഇസീ കാ നാം ഹേ....
nostalgic ..
കഠിനമായ വെയിലില്‍
തുറന്നുവെയ്ക്കും പകല്‍
കടന്നുകിട്ടിയാല്‍
നിലാവും കുളിരും
കത്തിരിപ്പുണ്ട്...... കടന്നുകിട്ടിയാല്‍
സന്മനസ്സുള്ളവൻ കൊലപാതകിയാകുന്നു.
കുറ്റവാളി സുവിശേഷകനാവുന്നു.
പാപി പുണ്യം പ്രചരിപ്പിക്കുന്നു.
ധ്യാനി ഒച്ചയിൽ ആൾക്കൂട്ടത്തെ കടക്കുന്നു.
എന്തൊരു വൈരുദ്ധ്യങ്ങളാണ് അല്ലെ.
ഇതേ മനോഭാവത്തോടെ ഞാനും ഒരു കവിതയെഴുതി വിരുദ്ധം.
ആകലല്ലല്ലോ ആയിത്തീരലല്ലെ ജീവിതം അല്ലെ
നിലാവുദിച്ചപ്പോള്‍ ഞാന്‍
വെളിച്ചം കടക്കാത്ത ഇരുട്ടറയിലായിരുന്നു.
ഇരുട്ടിനെ സ്നേഹിച്ചുതുടങ്ങിയപ്പോള്‍
നട്ടുച്ചയിലേക്ക് പുറത്താക്കി
തണല്‍ തേടിപോയപ്പോള്‍
തീമരംവന്നു പൊതിഞ്ഞു.
ഒഴുകാനൊരു പുഴയായപ്പോള്‍
മഴ പെയ്യാദേശമെന്നെ തട്ടിയെടുത്തു.
മരുഭൂമിയിലെ സൂര്യോദയം തേടിപ്പോയി .
പ്രളയജലത്തില്‍ മുങ്ങിപ്പോയി
മഴയായി പെയ്യാന്‍ കൊതിച്ചു,
വെയിലായെരിയാന്‍ വിധിച്ചു.
വിത്തായ് മുളയ്ക്കാന്‍ നിനച്ചു
പതിരായ് പൊലിയാന്‍ പറഞ്ഞു
ഇങ്ങനെ തുടങ്ങുന്നു എന്റെ കവിത രണ്ടും ഒരേ നാഡീവ്യവസ്ഥ ഉള്ള കവിതകൾ ആണെന്നു തോന്നുന്നു.
Post a Comment