22 August, 2009

കല്ലെറിയും മുമ്പ്‌ - ഹുസൈൻ പറഞ്ഞ കഥ


വൈരുധ്യാത്മക ഭൗതിക വാദത്തേക്കുറിച്ചു തമ്മിലടിക്കവേയാണു ഹുസൈൻ, അബ്ദുള്ളയുടെ കഥ പറഞ്ഞത്‌.
നാട്ടിലെ ഭേദപ്പെട്ടൊരു 'തരികിട'യായിരുന്നു അബ്ദുള്ള. ഹുസൈൻ ഒരാളെ തരികിടയെന്നു വിശേഷിപ്പിക്കുമ്പോൾ എന്റമ്മോ ഊഹിക്കാൻ പറ്റുന്നില്ല അയാളെന്തായിരുന്നിരിക്കുമെന്ന്. എന്തായാലും നമ്മുടെ അബ്ദുള്ളയ്ക്കു ബോധോദയമുണ്ടാവാൻ തലയിൽ ആപ്പിളു വീഴുകയോ ബോധിമരച്ചുവട്ടിലിരിക്കയോ ഒന്നും വേണ്ടി വന്നില്ല.
ഒരു വൈകുന്നേരം കാപ്പാടു ബീച്ചിൽ കപ്പലണ്ടി കൊറിച്ചു നടക്കുമ്പോഴാണു വിളി വന്നത്‌.

അടുത്ത ഷോട്ടിൽ അബ്ദുള്ള മെക്കയിലാണു.
പരിശുദ്ധ ചടങ്ങുകളൊക്കെ നിർവ്വഹിക്കവേ സാത്താനെ കല്ലെറിയുന്ന അവസരം വന്നു. കൂടെയുള്ളവരൊക്കെ ഉച്ചത്തിൽ ദൈവത്തെ വിളിച്ചു ആഞ്ഞാഞ്ഞു കല്ലുകളെറിയുന്നതും നോക്കി അബ്ദുള്ള കുറച്ചു നേരം നിന്നു.
ഒടുവിൽ രണ്ടും കൽപ്പിച്ചു കൂട്ടത്തിലെ ഏറ്റവും ചെറിയ കല്ലൊന്നെടുത്ത്‌ എറിയാനോങ്ങുമ്പോൾ സാത്താൻ ചോദിച്ചു "അബ്ദുള്ളാ നമ്മൾ തമ്മിലിതു വേണോ"

(ജുമൈറ ബീച്ചിൽ കല്ലെറിഞ്ഞു കളിക്കുന്ന ചിലർ)
ക്ഷമാപണം: അബ്ദുള്ളയോടും അബ്ദുള്ളയെ മുമ്പ്‌ കണ്ടിട്ടോ കേട്ടിട്ടോ ഉള്ളവരോടും

20 comments:

Mohanam said...

പാവം ആബ്ദുള്ള..എന്നാലും ഇങ്ങനെ വേണമായിരുന്നോ..?

പ്രയാണ്‍ said...

ഈ കല്ലെറിയുന്നവരൊക്കെ പാപം ചെയ്യാത്തവരാണോ....? കണ്ടാല്‍ മലയാളികളെപ്പോലെയുണ്ടല്ലൊ....

khader patteppadam said...

ഈ കഥ് മുമ്പേ കേട്ടിരിക്കുന്നു. അവസാനം സാത്താന്‍ അബ്ദുള്ളയോട് ഇങ്ങനെ ചോദിച്ചതായിട്ടാണ് ഞാനറിഞ്ഞത് " അബ്ദുള്ളാ.. നീയും...?"

ramanika said...

ishtapettu!
happy onam

പാവപ്പെട്ടവൻ said...

പണി പാല്‍ പാല്‍പ്പായസത്തിലാണ് കൊടുത്തത് ആല്ലേ

കുഞ്ഞായി | kunjai said...

ഹഹ...
നല്ല ചോദ്യം തന്നെ സാത്താന്‍ ചോദിച്ചത്.

വാഴക്കോടന്‍ ‍// vazhakodan said...

പാവം അബ്ദുള്ള, വയനാടന്‍ ഇങ്ങനെ ഒരു പണി കൊടുക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിക്കാണില്ല. :)

Typist | എഴുത്തുകാരി said...

ആരും കാണാതെ ഒരു കൊച്ചു കല്ലെറിഞ്ഞു വേഗമിങ്ങു പോരാമെന്നു കരുതിക്കാണും അബ്ദുള്ള. സാത്താന്‍ കണ്ടുപിടിച്ചു കളഞ്ഞു.

ഷൈജു കോട്ടാത്തല said...

എല്ലായിടവും അബ്ദുല്ലമാര്‍

വശംവദൻ said...

:)

ശ്രദ്ധേയന്‍ | shradheyan said...

പറയാന്‍ ആദ്യം ചിരി അടക്കട്ടെ... :)

ശ്രീ said...

ഹ ഹ

തൃശൂര്‍കാരന്‍ ..... said...

പാവം അബ്ദുള്ള...

മീര അനിരുദ്ധൻ said...

കല്ലെറിഞ്ഞവരെല്ലാം പരിശുദ്ധന്മാരായിരിക്കും അല്ലേ

ഒരു നുറുങ്ങ് said...

‘സാത്താന്‍‘മാര്‍ അബ്ദുള്ളയേയും,ഹുസൈനേയും ഒന്ന്
തിരിച്ചെറിഞ്ഞാല്‍ കഥ കഴിഞ്ഞതു തന്നെ!കട്ടായം!!

താരകൻ said...

അതെ ,അബ്ദുള്ള കാണിച്ചത് ഭയങ്കര ചതിയായി പോയി...

Areekkodan | അരീക്കോടന്‍ said...

):

ദ്രാവിഡന്‍ said...

അവതരണം രസകരം...

Sukanya said...

അയ്യോ. ചിരിച്ചു. ഇഷ്ടായി. സാത്താന്റെ ചോദ്യം ന്യായം.

വയനാടന്‍ said...

മോഹനം, പ്രയാൺ,ഖാദർ, രാമന്മനിക, പാവപ്പെട്ടവൻ, കുഞ്ഞായി,വാഴക്കോടൻ, എഴുത്തുകാരീ,ലക്ഷ്മീ,ഷൈജൂ,വശം വദൻ,ശ്രീ, ശിവകാമീ,തിശൂർക്കാരാ,മീരാ,ഹാറൂൺ,താരകൻ,അരീക്കോടാ,ദ്രാവിഡാ,സുകന്യാ കല്ലെറിയാഞ്ഞവർക്കെല്ലാം നന്ദി. പാപം ചെയ്യാത്തവർ മാത്രം കല്ലെറിയട്ടേ.