16 August, 2009

ഈന്തപ്പനകളിലെ കാറ്റ്‌


രു രാവിലാണു അറബി നാട്ടിൽ എത്തിച്ചേർന്നത്‌. പിന്നീടുള്ള ആയിരത്തൊന്നു രാവുകൾ വിശ്രമമില്ലാത്ത സഞ്ചാരമായിരുന്നു. മരുഭൂമി കണ്ടു, ഒട്ടകങ്ങളെ കണ്ടു, ഈന്തപ്പനത്തോട്ടങ്ങളും കാവൽക്കാരേയും കണ്ടു, അറബിക്കുതിരകൾ നിർത്താതെ പായുന്നതു കണ്ടു, രാജകുമാരന്മാരെയും കുമാരിമാരെയും സേവകരേയും കണ്ടു.

ടൈഗ്രിസ്‌ നദിയുടെ കരയിൽ കൂടാരമടിച്ചു ബാഗ്‌ദാദ്‌ മുഴുവൻ അലഞ്ഞു നടന്നു. ഒട്ടകപ്പാലും ഈന്തപ്പഴവും കഴിച്ചു വിശപ്പടക്കി, ബദുക്കുകൾക്കൊപ്പം കൊട്ടിപ്പാടി നടക്കുമ്പോൾ ക്ഷീണമറിഞ്ഞിരുന്നില്ല. മരുഭൂമീക്കു ചൂട്‌ അൽപം പോലുമുണ്ടായിരുന്നില്ല.

പിന്നീടൊരിക്കൽ സ്വന്തമാക്കിയപ്പോൾ, മരുപ്പറമ്പിനു പഴയ തണുപ്പില്ലായിരുന്നു, അറബിക്കുതിരകൾക്കു കാലുകളും. തീ പറക്കുന്ന മണൽക്കാറ്റു മാത്രമായിരുന്നു ബാക്കി.

ഈന്തപ്പഴം വിളയാനാണത്രെ മരുഭൂമിയിൽ ചുടുകാറ്റു വീശുന്നതു. നോക്കി നിൽക്കവേ കാറ്റു വരും. എവിടെ നിന്നു വരുന്നെന്നറിയാനാവില്ല. ചുട്ടു പഴുത്ത മണൽ പറത്തി, മുന്നിൽക്കാണുന്നതെല്ലാം തകർത്തു കാറ്റു എങ്ങോട്ടോ പോയ്‌ മറയും. ക്ഷണനേരത്തിനുള്ളിൽ വീണ്ടും വരാൻ.

ഈന്തപ്പനകളോടെനിക്കു പരാതിയില്ല.അറ്റമില്ലാത്ത ഈ മണൽപ്പരപ്പിൽ തളർന്നു വീഴുന്നവർക്കെല്ലാം മുലയൂട്ടുന്നവരാണിവർ.

എങ്കിലും, നിർത്താതെ വീശിയ തീക്കാറ്റിൽ ഈന്തപ്പഴം വിളയുമ്പോൾ അവരറിഞ്ഞിരിക്കുമോ, അവരെപ്പുൽകിയ ആ കാറ്റിലാണു പിറക്കും മുൻപേ എന്റെ സ്വപ്നങ്ങൾ കരിഞ്ഞതെന്നു, എന്നിലെ ഞാൻ മരിച്ചു വീണതെന്നു.

(ഖോർ- ഫക്കാനിൽ വഴിയരികിലൊരിടത്തു കണ്ടതു)

23 comments:

Anil cheleri kumaran said...

നന്നായിട്ടുണ്ട്.

Micky Mathew said...

ഇതാണ് അറബി നാട്......

khader patteppadam said...

ഉഷ്ണ തീക്ഷ്ണതയുടെ സൌന്ദര്യം - ചുട്ടുപഴുത്ത കാരിരുമ്പിന്റെ നിറം!

രാജന്‍ വെങ്ങര said...

മരുഭൂവിന്‍ മധുരമിതു ....
ഫോട്ടോയും,എഴുത്തും ഗംഭീരമായിട്ടുണ്ട്.

Junaiths said...

ഇത് കഴിക്കുന്നവര്‍ ഈന്തപ്പഴം പാകപ്പെടാന്‍ വേണ്ടുന്ന ചൂടറിയുന്നുണ്ടോ?

Appu Adyakshari said...

നല്ല വരികൾ, നല്ല ചിത്രം.

പൂമ്പാറ്റ said...

പ്രിയ കൂട്ടുകാരാ, ആ യാത്ര മനോഹരമായി അവതരിപ്പിച്ചു.ഒരു തവണ കൂടി യാത്ര പോയതായി തോന്നി. ആശംസകള്‍.

ശ്രീ said...

നന്നായി, മാഷേ

Unknown said...

ഈന്തപ്പഴവും ഒട്ടകപ്പാലും കഴിച്ച് നല്ല നാളേയിലേയ്ക്കുള്ള യാത്രകള്‍, അധിനിവേശ ശക്തികളുടെ യുദ്ധച്ചൂടില്‍ കരിഞ്ഞവസാനിയ്ക്കുകാണിന്ന്.....

ചിത്രം കൊതിപ്പിച്ചു :)

Typist | എഴുത്തുകാരി said...

ഈന്തപ്പഴം കണ്ടിട്ടു കൊതിയായി.

ശാന്ത കാവുമ്പായി said...

ഇക്കരെ നിൽക്കുമ്പോൾ അക്കരെയിലെ ഇത്തിരിപ്പച്ചയും തുടുത്ത ഈന്തപ്പഴക്കുലകളും കാണാനെന്തു ഭംഗി!

ആര്‍ദ്ര ആസാദ് / Ardra Azad said...

എങ്കിലും, നിർത്താതെ വീശിയ തീക്കാറ്റിൽ ഈന്തപ്പഴം വിളയുമ്പോൾ അവരറിഞ്ഞിരിക്കുമോ, അവരെപ്പുൽകിയ ആ കാറ്റിലാണു പിറക്കും മുൻപേ എന്റെ സ്വപ്നങ്ങൾ കരിഞ്ഞതെന്നു, എന്നിലെ ഞാൻ മരിച്ചു വീണതെന്നു.

നല്ല പോസ്റ്റ്.....

(പക്ഷെ എന്റെ സ്വപനങ്ങള്‍ പൂവണിഞ്ഞത് ഈ തീക്കറ്റിലാണ്..........)

OAB/ഒഎബി said...

ഒന്നോർത്തു നോക്ക്യേ.. നമ്മുടെ റോഡു വക്കിൽ ഇങ്ങനെ കാരക്ക, പോട്ടെ ഒരു കണ്ണിമാങ്ങ കായ്ച്ച് നിൽക്കാൻ നമ്മൾ സമ്മതിക്കുമോ?

എത്രത്തോളം അവർ അതിനെ പരിപാലിക്കുന്നു ഇത് കണ്ടാൽ മനസ്സിലാകും.

വരികളും ഫോട്ടോയും അത്യുഗ്രൻ..

കണ്ണനുണ്ണി said...

വളരെ നന്നായി ട്ടോ

വരവൂരാൻ said...

മരുഭുമിയുടെ തിളക്കുന്ന ചൂട്‌ ഈ വരികളിലും...
ഈന്തപ്പനകളിലെ കാറ്റിനു ഒത്തിരി പറയാനുണ്ടെന്ന് തോന്നി

ആശംസകൾ

Sukanya said...

"എങ്കിലും, നിർത്താതെ വീശിയ തീക്കാറ്റിൽ ഈന്തപ്പഴം വിളയുമ്പോൾ അവരറിഞ്ഞിരിക്കുമോ, അവരെപ്പുൽകിയ ആ കാറ്റിലാണു പിറക്കും മുൻപേ എന്റെ സ്വപ്നങ്ങൾ കരിഞ്ഞതെന്നു, എന്നിലെ ഞാൻ മരിച്ചു വീണതെന്നു."

ഒരേ കാര്യം, രണ്ടു ഫലം. ഒന്നു വിളഞ്ഞപ്പോള്‍, ഒന്നു കരിഞ്ഞു. അതാ ഈ ലോകം.
എന്തായാലും നന്നായിരിക്കുന്നു ഈ എഴുത്ത്‌.

Sathees Makkoth | Asha Revamma said...

ഈന്തപ്പഴക്കുല വിൽക്കാൻ തൂകിയിട്ടിരിക്കുന്നതുപോലെ!.വരികളും നന്നായി.

വശംവദൻ said...

നല്ല വരികൾ, ആശംസകള്‍

ബിനോയ്//HariNav said...

Salute for the lines. :)

Anonymous said...

pirakkum munpe karinja
swapnangalkku pakaram
eenthappazhathinu madhuram
pakarnnille chudukaattu ?
veendum swapnangal kilirkkatte !!!
oppam punarjaniyum !!!
-geetha-

Faizal Kondotty said...

നല്ല വരികൾ....

വയനാടന്‍ said...

കുമാരൻ,മിക്കി,ഖാദർ,രാജൻ, ജുനൈദ്‌, അപ്പൂ,പൂമ്പാറ്റ, ശ്രീ,വേദവ്യാസൻ, എഴുത്തുകാരീ,ശന്ത,ആർദ്ദ്ര,ഒ ഏ ബീ, കണ്ണനുണ്ണീ, വരവൂരാനേ, സുകന്യാ,സതീശ്‌, വശംവദൻ, ബിനോയ്‌,അജ്നാതസോദരി ഗീതാ,ഫൈസൽ...
ചൂടു കാറ്റിൽ വന്നെത്തിയവർക്കെല്ലാം നന്ദി. നിങ്ങളോടൊന്നേ പറയാനുള്ളൂ ഈന്തപ്പനകളൊടെനിക്കു പരാതിയില്ല.

ഒരു നുറുങ്ങ് said...

കാഫ് മല കണ്ട പൂങ്കാറ്റെ,കാരയ്ക്ക.....

ഹൌ!വയനാടാ..ചിത്രത്തിലെ ഈന്തപ്പഴം,ഓലകള്‍
ഈന്തപ്പന തന്നെയും ആ തീക്കാറ്റില്‍ ഒന്നിളകിയാടിയോ?
ആ ഓലത്തുമ്പത്തൊരു കിളി ഊഞ്ഞാലാടുന്നോ?
എഴുത്തും,ഫോട്ടോയും സ്വയം മൊഴിയുന്നു...
‘കഥയില്‍‘പറയാത്ത,മട്ടൊരു കഥ !

റമദാന്‍ ഓണാശംസകള്‍.