21 June, 2009

ആഘോഷിക്കണ്ടേ നമുക്കിവനു വേണ്ടിയും ഒരു ദിനം?


വേരറുത്ത വൃക്ഷങ്ങളുടെ ചിതയൊരുക്കാൻ 'പ്രകൃതി ദിനം', വൃദധ സദനത്തിന്റെ വാർഷികമാഘോഷിക്കാൻ 'മാതൃദിനം' ..... കലണ്ടറിലെ ദിവസങ്ങളെല്ലാം ചുവന്ന മഷിയാൽ വെട്ടിയരിയപ്പെട്ടിരുന്നു.
മീന മാസത്തിലെ പൊള്ളുന്ന വെയിലത്താണൊരുദിവസം ഞാനവനെ കണ്ടതു. പാതയോരത്തെ വേപ്പു മരത്തിന്റെ ഇത്തിരി തണലിൽ ഉച്ചയൂണിനുള്ള കോപ്പു കൂട്ടുകയായിരുന്നു അവന്റെ കുടുംബം.ബാലവേലയ്ക്കെതിരായ നിയമങ്ങളേക്കുറിച്ചും അവർക്കായി ഞങ്ങൾ അഘോഷിക്കാറുള്ള 'ബാല ദിന'ത്തെക്കുറിച്ചും ഘോരം ഘോരം പ്രസംഗിക്കവെ വിയർപ്പു കൊണ്ടു ഭക്ഷിക്കുന്നവർക്കു വേണ്ടിയുള്ള ദിനമേതെന്നവനെന്നോടു ചോദിച്ചു.ഞാനെന്റെ കലണ്ടറിൽ നോക്കി. അതിൽ ചുവപ്പു മഷി വീഴാത്ത ദിവസങ്ങളൊന്നും ശേഷിച്ചിരുന്നില്ല.
ഉരുകിത്തീരുന്ന(?) അവന്റെ ബാല്യമാഘോഷിക്കാൻ നമുക്കു വേണ്ടേ പുതിയൊരു ദിനം.
(കൊല്ലം-തേനി ദേശീയ പാതയിലൊരിടത്തു വെച്ചു)
കടപ്പാട്‌: ക്യാമറ കടം തന്ന എന്റെ പ്രിയ സുഹ്രുത്തിനു

2 comments:

നിരക്ഷരൻ said...

പലപ്പോഴും ഇത്തരം കാഴ്ച്ചകള്‍ കണ്ടുനില്‍ക്കാന്‍ അശക്തനാണ്.

കാണേണ്ടവരോ കണ്ടില്ലെന്ന് നടിക്കുന്നു. ബാലവേല നിരോധനം, ബാലഭിക്ഷാടനം നിരോധനം എന്നൊക്കെ പറയുന്നതല്ലാതെ.....

അവന്റെ വയറ് നിറയണമെങ്കില്‍ അവന്‍ തന്നെ ജോലി ചെയ്യണം എന്ന അവസ്ഥയാണീ രാജ്യത്ത്.

വേദനിപ്പിക്കുന്ന ചിത്രം.

വയനാടന്‍ said...

വേദനകൾ പങ്കുവെച്ചതിനു നന്ദി നിരക്ഷരാ