15 July, 2012

ഉച്ച



ഒന്നു കണ്ണു തുറക്കാൻ പോലും സമ്മതിക്കില്ല വെയിൽ. എന്നിട്ടും ഈ മരുഭൂമിയിൽ പൊരിവെയിലത്തു ആളുകൾ നിർത്താതെ പണിയെടുക്കുന്നതു കാണുമ്പോൾ ഏതു വലിയ വലിയ ഭൂകമ്പങ്ങൾക്കും തകർക്കാനാവാത്ത മനുഷ്യന്റെ ഇച്ഛാ ശക്തിയെയോർത്തു വിസ്മയം കൊള്ളാൻ മാത്രമേ കഴിയൂ.

ഉച്ചയ്ക്കു കളിക്കാൻ വിടാതെ കിടത്തിയുറക്കും അമ്മ. അമ്മയുടെ കണ്ണു വെട്ടിച്ച് പുറത്തിറങ്ങിയിട്ടും കാര്യമില്ല. മുറ്റത്തോ, വയലിലോ അടുത്ത വഴിയിലോ എങ്ങും ആരും കാണില്ല. വയലിലെ പണിക്കാരെല്ലാം ഭക്ഷണം കഴിഞ്ഞു കളത്തിൽ തളർന്നു മയങ്ങും. അയല്പക്കത്തെ കുട്ടികളെയെല്ലാം അവരുടെ അമ്മമാർ ഉറക്കിക്കിടത്തും.
ഒരിലപോലുമനക്കാതെ പറമ്പിലെ മരങ്ങൾ നിന്നുറങ്ങും. ഇരതേടലെല്ല്ലാം നിർത്തി കോഴികൾ മുറ്റത്തെ മാവിൻ ചുവട്ടിൽ ചിറകു പരത്തി തല പൂഴ്ത്തിക്കിടക്കും.
ഒരു ചെറുകാറ്റു പോലും വീശില്ല.
വയലിൽ അവിടവിടായിക്കിടന്നു ആടുകളും മൂരികളും അയവിറക്കി രസിക്കും.

ശക്തിയായി ഒന്നു മണല്ക്കാറ്റു വീശി...വിശ്രമസമയം കഴിഞ്ഞതിന്റെ അടയാളമെന്നോളം.

നാട്ടിലിപ്പോഴും കുട്ടികൾ ഉറക്കം വിട്ടെണീട്ടിട്ടുണ്ടാവില്ലാ.. മരങ്ങളൂം കോഴികളും മൂരികളുമെല്ലാം മയങ്ങുകയായിരിക്കും..
ഇവിടെ ഞാൻ മാത്രം ഉറങ്ങാതെ മണൽ വെന്തെരിയുന്ന വെയിലിന്റെ അളവെടുത്തുക്കൊണ്ടിരിക്കും

3 comments:

റോസാപ്പൂക്കള്‍ said...

എഴുതിയ അത്രയും നന്നായിരുന്നു. പക്ഷെ ഇത്രയും ചെറിയ കുറിപ്പ് .....

Sukanya said...

"നിശ്ചല"ത്തില്‍ കുറെ കാലത്തിനു ശേഷം ഓളങ്ങള്‍ കണ്ട് സന്തോഷിക്കുന്നു.

ഷൈജു.എ.എച്ച് said...

ഏതു പൊരിവെയിലത്തും പ്രവാസിയുടെ മനസ്സ് നാട്ടിൽ തന്നെയായിരിക്കും
മനസ്സിനെ സ്പർശിക്കുന്ന രീതിയിൽ നന്നായി എഴുത്തി .

അഭിനന്ദനങ്ങൾ