15 September, 2009

ഒറ്റയ്ക്കു രണ്ടു കിളികൾ


രു സ്ഥിരം കാഴ്ച്ചയാണിത്‌. കടൽത്തീരത്ത്‌, പാർക്കു ബെഞ്ചുകളിൽ, ആളൊഴിഞ്ഞ വഴിയരികിൽ, കോളേജു മൈതാനത്തെ പുൽത്തകിടിയിൽ എന്തിനു ആൾക്കൂട്ടത്തിടയിൽ പോലും സ്വന്തമായൊരു ലോകത്തിൽ ഒറ്റയ്ക്കു സല്ലപിച്ചിരിക്കുന്ന രണ്ടു കിളികൾ.
കാഴ്ച്ചയൊന്നു തന്നെയെങ്കിലും ഇവരുടെ തലമുറകൾ മാറി വരുന്നുണ്ടാവണം.

സൂര്യനും ചന്ദ്രനും വന്നു പോകുന്നതു പോലുമറിയാതെ, എല്ലാം മറന്ന് ഇവരെന്തിനെക്കുറിച്ചായിരിക്കും സംസാരിക്കുന്നതു, എന്തായിരിക്കും പരസ്പരം കൈമാറുന്നതു.

വാക്കുകളും വരികളും കടലാസ്സിനെ ഉപേക്ഷിക്കുന്നതിലും മുമ്പൊരു കാലത്തു ഇവർ, 'കാഫ്ക'യെക്കുറിച്ചും ദസ്താവയോസ്കിയെക്കുറിച്ചും ചർച്ച ചെയ്തിരുന്നെത്രേ. ഉത്തരാധുനികതയുടെ ദൂഷ്യ ഫലങ്ങളെക്കുറിച്ചും കോളറക്കാലത്തേ പ്രണയത്തെക്കുറിച്ചുമോർത്തു വേവലാതി പൂണ്ടിരുന്നത്രേ. സ്വന്തമായൊരു ലോകം കെട്ടിപ്പടുക്കുമ്പോഴുംആകാശത്തിനു കീഴിലും മുകളിലുമുള്ള എന്തിനേക്കുറിച്ചും അവർക്കൊരു കാഴ്ച്ചപ്പാടും ഉത്കണ്ഠയും ഉണ്ടായിരുന്നു.

മുഖത്തോടു മുഖം നോക്കി രണ്ടു വ്യത്യസ്ത കഥകൾ പറയുമ്പോഴെല്ലാം രണ്ടിന്റെയും പൊരുളൊന്നു തന്നെയാണെന്ന തിരിച്ചറിവിലായിരുന്നു അവരെത്തിച്ചേരാറുണ്ടായിരുന്നതു.
അതുകൊണ്ടു തന്നെ പറന്നു വന്ന ആകാശവീധികളിൽ ഒരിക്കലും വഴിപിരിയേണ്ടി വന്നതുമില്ല.

ഒന്നോ രണ്ടോ തലമുറ മാത്രം മാറി, ഇന്നിപ്പോൾ ഇവർക്കെന്തു പറ്റി ഇങ്ങനെ തെറ്റിപ്പിരിയാൻ.
അന്യോന്യം മുഖം തിരിച്ചിരുന്ന് ഒരേ കഥ തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നതാവുമോ കാരണം.

(ജുമൈറയിൽ ഒരു വില്ലയുടെ മുറ്റത്തു കണ്ടതു)

കടപ്പാട്‌:വിവാഹമോചനത്തിന്റെ കണക്കെടുപ്പിൽ നമ്മുടെ നാടും മുന്നിൽ, പത്രവാർത്ത.

29 comments:

ചേർത്തലയൻ said...

നന്നായിട്ടുണ്ട്...

VEERU said...

ഈ രണ്ടു കിളികളും ഇപ്പോളും ഉണ്ടല്ലോ..പക്ഷേ അവരുടെ സംസാര വിഷയങ്ങൾ മാത്രം മാറിയെന്നു മാത്രം !!

നനവ് said...

സമ്പത്തും,ഉപഭോഗ തൃഷ്ണയും അവരെ തന്നിലേയ്ക്ക് തന്നെ ചുരുക്കുന്നു..ചർച്ച സുരക്ഷിതത്വത്തെക്കുറിച്ചും,ആടംബര വസ്തുക്കളേയും കുറിച്ചു മാത്രമാകുമ്പോൽ വിരസത അനിവാര്യമാക്കപ്പെടുന്നു...ഈ കുത്തൊഴുക്കിൽ തിരിഞ്ഞിരിക്കാതെ എന്തു ചെയ്യാൻ?സമകാലീന പ്രസക്തിയുള്ള പോസ്റ്റ്..അഭിനന്ദനങ്ങൾ

കുഞ്ഞായി | kunjai said...

ഞാന്‍/എനിക്ക് എന്ന ചിന്ത എവിടെ തുടങ്ങിയോ അവിടെ തുടങ്ങുന്നു പ്രശ്നങ്ങളും...
വളരെ നല്ല പോസ്റ്റ് വയനാടന്‍..
അഭിനന്ദനങ്ങള്‍

Sukanya said...

അപൂര്‍വമായ ഫോട്ടോ, അപൂര്‍വമായ ചിന്ത. ആശംസകള്‍. ഇനിയും പ്രതീക്ഷിക്കുന്നു.

Typist | എഴുത്തുകാരി said...

ഏയ്, ഇതു വെറുമൊരു സൌന്ദര്യപിണക്കം മാത്രമല്ലേ, കുറച്ചുകഴിയുമ്പോള്‍ വീണ്ടും ഒന്നായിക്കോളും.

ബിനോയ്//HariNav said...
This comment has been removed by the author.
ബിനോയ്//HariNav said...

നല്ല ചിന്തകള്‍ വയനാടന്‍‌മാഷേ. :)

പ്രയാണ്‍ said...

ആരു പറഞ്ഞു പിണങ്ങിയെന്ന്......ഒരാളിടതും ഒരാള്‍വലതും പരസ്പര വ്യക്തിത്വത്തെ മാനിച്ചുകൊണ്ട് തിരിഞ്ഞിരിക്കുന്നു.....അവരുടെ കാര്യം വരുമ്പോ കാണാം രണ്ടുമൊന്നാവുന്നത്. നമ്മളായിട്ടവരെ പിരിക്കണ്ട...............

Jayesh/ജയേഷ് said...

നല്ല കിളി, നല്ല പടം

Anonymous said...

"kannu venam mukalilum thaazheyum......."
ennu padiya nammude kaviye maranno ?"
".......ulkkaannu venam anayaatha kannu."
ennu namme ormippikkukayalle avar ?
nannay chithravum vivaranavum.
-geetha-

ഷൈജു കോട്ടാത്തല said...

തികച്ചും വ്യത്യസ്തമായ ചിന്തകളാണ്
ചിത്രത്തിന് താഴെ താങ്കള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്

തുടര്‍ന്നും ഞാന്‍ നിങ്ങളെ പിന്തുടരും

വീകെ said...

‘നമുക്ക് താഴേകൂടി പോകുന്ന
ഈ മനുഷ്യരാ നമ്മളെ എല്ലാവരിൽ നിന്നും ഒറ്റപ്പെടുത്തിയത്....‘
അതായിരിക്കും പാവം കിളികൾ പറഞ്ഞു കൊണ്ടിരുന്നത്.

Jenshia said...

Cute Pic N Nice Description..

siva // ശിവ said...

വളരെ നല്ല ചിത്രം...

വശംവദൻ said...

നല്ല ഫോട്ടോ, നല്ല ചിന്തകള്‍

ആവോലിക്കാരന്‍ said...

കിളിപ്പടം കൊള്ളാം :)

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

ഇതൊക്കെ അവരുടെ പ്രണയ ഭാവങ്ങളില്‍ ചിലതല്ലേ ...

ദോഹയില്‍ വിരളമായെ കിളികളെ കാണാറുള്ളു അതും വളരെ ചെറിയ ഒരിനം കിളികള്‍.

ചൂട് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ ചില മരച്ചുവടുകളില്‍ ചത്തടിഞ്ഞു കിടക്കുന്നുണ്ടാവും ഇത്തിരിപോന്ന കുറെ കിളികള്‍.

അത് കാണുമ്പോള്‍ തോട്ടുവയിലെ വാഴത്തോട്ടത്തില്‍ വിഷം തിന്നു ചത്ത്‌ മലച്ചു കിടക്കുന്ന പനം തത്തകളെ എനിക്കോര്‍മ്മ വരും

ഗിരീഷ്‌ എ എസ്‌ said...

ഹൃദ്യം
ആശംസകള്‍

Anil cheleri kumaran said...

പടവും വിവരണവും വളരെ നന്നായിട്ടുണ്ട്.

the man to walk with said...

ishtaayi padavum..ezhuthum..

ഗിരീഷ്‌ എ എസ്‌ said...

ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കിളിമൊഴികൾ നല്ലൊരു കിളിപ്പാട്ടിന്റെ ഈണം നൽകിയല്ലൊ...ഫോട്ടവും കലക്കീട്ടുണ്ട്..

അരുണ്‍ കായംകുളം said...

അവക്കും മനുഷ്യ മനസ്സായോ??

khader patteppadam said...

ങ്‌ ഹാ... !

ജ്വാല said...

“എല്ലാം കാ‍ലത്തിന്റെ ഇന്ദ്രജാലങ്ങള്‍“

Sabu Kottotty said...

വളരെ നന്നായിട്ടുണ്ട്

താരകൻ said...

ചിത്രവും എഴുത്തും ഇഷ്ടമായി...ഒറ്റക്ക് രണ്ട് കിളികൾ എന്ന പ്രയോഗത്തിൽ അപാകതയില്ലേ..ഒരു മോഡേൺ കവിതയുടെ ഹെഡിംഗ് ആയിരുന്നെങ്കിൽ സഹിക്കാമായിരുന്നു--sasneham.

വയനാടന്‍ said...

കിളിപ്പേച്ചു കേട്ടവർക്കെല്ലാം നന്ദി. താരകൻ-നന്ദി, തലക്കെട്ടിൽ അപാകതയുണ്ട്‌, അതറിഞ്ഞിട്ടതു തന്നെയായിരുന്നു, എന്നാലിപ്പോൾ വീണ്ടുമൊന്നു കൂടി ആലോചിക്കുമ്പോൾ അതെ കല്ലുകടിയുണ്ട്‌.