11 December, 2009

തീർന്നിടത്തു നിന്നും തുടങ്ങുന്ന വഴികൾ


വിടെ നിന്നൊക്കെയോ തുടങ്ങി എവിടെയൊക്കെയോ എത്തിച്ചേരുന്ന അസംഖ്യം വഴികൾ. സ്വപ്നങ്ങൾ തീർക്കുന്ന നിറമാർന്ന വഴികൾ, വിരഹം അതിരിടുന്ന പ്രണയത്തിന്റെ വഴികൾ, മോഹങ്ങളുടെ, മോഹഭംഗങ്ങളുടെ അനേകം വഴികൾ.

രക്തയോട്ടം തലപെരുപ്പിക്കുന്ന ചില രാത്രികളിൽ വാതിൽ തുറന്നു കൈമാടി വിളിക്കാറുണ്ട്‌ വ്യഭിചാരത്തിന്റെ ചുവപ്പാർന്ന വഴികൾ. വഴികൾ... വഴികൾ മാത്രമാണെങ്ങും.

ചിന്തകളെ ചുറ്റി വരിയുന്ന, ദുഃഖങ്ങൾ മാത്രം പൂക്കുന്ന വഴികളിലെ നാലും കൂടിയ കവലകളിൽ പകച്ചു നിൽക്കാറുണ്ട്‌ ചിലപ്പോൾ, എങ്ങോട്ടു തിരിയണമെന്നറിയാതെ.
ലക്ഷ്യങ്ങൾ മരീചിക പോലെ അകന്നുപോകുന്ന ഒറ്റയടിപ്പാതകളെത്രയെണ്ണം ഇനിയും താണ്ടണമെന്നൊരു നിശ്ചയവുമില്ല.

എങ്കിലും ചില വഴികളുണ്ട്‌ ബാക്കി, എല്ലാം തീർന്നുവെന്നു തോന്നുമ്പോഴൊക്കെ, ഒരു കച്ചിത്തുരുമ്പു പോലെ, തീർന്നിടത്തു നിന്നും വീണ്ടും തുടങ്ങുന്ന ചില വഴികൾ.

(അൽ ഐൻ ജെബൽ ഹഫീതിൽ നിന്നും)

21 comments:

Rosh said...

അതെ ..ഇനിയും വഴികള്‍ ബാക്കിയുണ്ടെന്ന, പ്രതീക്ഷകളുടെ വല നെയ്യുന്ന, നെയ്തുകാരാന് നാം ..

ശ്രീ said...

ജീവിതം തന്നെ ഒരു യാത്രയല്ലേ മാഷേ?

OAB/ഒഎബി said...

ഇതെവിടെ അവസാനിക്കുന്നു?

Anil cheleri kumaran said...

:)

താരകൻ said...

ചിരിച്ചും കരഞ്ഞുമെത്രപേർ ഈവഴി കടന്നുപോയി..ഇനിയുമെത്രപേർകടന്നുപോകും..

KANNURAAN said...

theernnidathu ninnum thudangunna vazhikal...........ethoru sandeshamanu pratheekshakal asthamichavarkku....Nanni wayanada nanni.....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

തീര്‍ന്ന വഴിയിലും
തീരാത്ത ചില കാല്‍പ്പാടുകള്‍ കാണാം.
..

VEERU said...

ഇതേതു വഴി ???

ബിനോയ്//HariNav said...

"എങ്കിലും ചില വഴികളുണ്ട്‌ ബാക്കി, എല്ലാം തീർന്നുവെന്നു തോന്നുമ്പോഴൊക്കെ, ഒരു കച്ചിത്തുരുമ്പു പോലെ, തീർന്നിടത്തു നിന്നും വീണ്ടും തുടങ്ങുന്ന ചില വഴികൾ." :))

Typist | എഴുത്തുകാരി said...

ശ്രീ പറഞ്ഞപോലെ‍ ജീവിതം തന്നെ ഒരു യാത്രയല്ലേ. എത്രയോ വഴികളില്‍ കൂടി പോകണം!

jyo.mds said...

മരുപ്പച്ച മുന്നിലുണ്ടാവുമെന്ന പ്രതീക്ഷയില്‍ ഒന്നു നടന്നു നോക്കൂ..ആശ കൈവിടാതെ

ഭൂതത്താന്‍ said...

കൊള്ളാം...പ്രതീക്ഷയുടെ വഴികള്‍

SAVE mullaperiyaar....
SAVE lifes of morethan 40 lakhs of people .....
SAVE kerala state....

Dear TAMILS give us our LIFES
And take WATER from us....
WE will not survive...YOU can"t also survive...

പ്രയാണ്‍ said...

പണ്ടേതൊ സഞ്ചാരി
ചോദിച്ചു കടന്നുപോയൊരു
ചോദ്യത്തിനു വീണ്ടും മുളപൊട്ടിയപോലെ,
പഴമതന്നാത്മാവു തുടിക്കുമൊരു ചോദ്യ-
മെണീറ്റു വരുന്നു മണ്ണില്‍നിന്നും;
മറവിന്‍ തണുപ്പില്‍, കമ്പിളിപ്പുതപ്പില്‍,
എന്തിനായ് മറയ്ക്കുന്നു നിങ്ങള്‍ സഞ്ചാരികള്‍
ഉള്ളിലെരിയുമഗ്നികളെ ,അഗ്നിയെ?
വേറെയാം രൂപം, ഭാവം, കാലമെങ്കിലും
കത്തിടും നമ്മള്‍തന്‍ തീയിന്‍
താപമൊന്നല്ലെ, യനന്തമായ്?
ചോദ്യങ്ങള്‍ വീണുകിടക്കുമീ പാതയില്‍,
വീണവ വീണ്ടുമെണീറ്റുനടക്കുമീ പാതയില്‍,
ചലിക്കുംനിന്നെയപ്പോളറിയാനായെനിക്ക്
നിന്നെയും ,പിന്നെയീയെന്നെയും.
ആനന്ദ്

ശ്രദ്ധേയന്‍ | shradheyan said...

ഇത് നമ്മുടെ തന്നെ വഴികളല്ലേ... ചിലത് പെരുവഴിയും!

Sukanya said...

ഈ വാക്കുകളില്‍ നിന്നു തന്നെ ഒരു വഴി ഉരുത്തിരിയുന്നില്ലേ?

Mohanam said...

കൊള്ളാം

priyag said...

vaayanuyude anantha vazhikal!!!!!!!!!!!!!

Muralee Mukundan , ബിലാത്തിപട്ടണം said...

അതെ അതിനെയാണ് പറയുക “സർക്കിൾ ലൈൻസ് “ എന്നുപറ്യുന്നത്...

Unknown said...

നന്നായിരിക്കുന്നു.ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്:)
ഇത്‌ കൊള്ളാമല്ലോ മാഷേ...വരികള്‍ മനോഹരം..വീണ്ടും വരാട്ടോ...ഇനിയും എഴുതുക. ആശംസകള്‍..
എന്റെ ബ്ലോഗും നോക്കുക...

പൂമ്പാറ്റ said...

good one brother

ജ്വാല said...

“എങ്കിലും ചില വഴികളുണ്ട്‌ ബാക്കി, എല്ലാം തീർന്നുവെന്നു തോന്നുമ്പോഴൊക്കെ, ഒരു കച്ചിത്തുരുമ്പു പോലെ, തീർന്നിടത്തു നിന്നും വീണ്ടും തുടങ്ങുന്ന ചില വഴികൾ.“
ആ പ്രത്യാശയാണു ജീവിതം