
വയലിനക്കരെയുള്ള ഇല്ലിക്കാട്ടിൽ നിന്നു, വൈകുന്നേരങ്ങളിൽ ചിലപ്പോഴൊക്കെ മാൻപറ്റങ്ങൾ ഇറങ്ങി വരാറുണ്ടായിരുന്നു.
പാൽ മണം മാറാത്ത മാൻ കുഞ്ഞുങ്ങൾ പശുക്കുട്ടികളെ പോലെ കൂത്താടി നടക്കും. ഇരുണ്ടു തുടങ്ങുമ്പോൾ എല്ലാവരും നിര നിരയായി കാടു കയറും.
മാനുകളെക്കുറിച്ചുള്ളതു പോലെ തന്നെയാണു 'മാനുണ്ണി'കളെക്കുറിച്ചും ഉണ്ണികടികളേക്കുറിച്ചുമുള്ള ഓർമ്മകളും.
പേനുകളേപ്പോലെ മാനിന്റെ ദേഹത്ത് പറ്റിപ്പിടിച്ചു ജീവിക്കുന്ന സൂക്ഷ്മ ജീവികളാണൂ 'ഉണ്ണി'യെന്നു ഞങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന മാനുണ്ണികൾ.
കാട്ടിൽ കയറിയാൽ നമ്മളറിയാതെ ഉണ്ണികൾ ദേഹത്തു കയറിക്കൂടും. കടിക്കുന്നതറിയില്ല. കുറച്ചു നേരം കഴിയുമ്പോൾ ചൊറിച്ചിൽ തുടങ്ങും, പിന്നെയതു തടിച്ചു വീർത്തു വ്രണങ്ങളായി മാറും.
കാട്ടിൽ വിറകിനു പോകുന്ന സ്ത്രീകൾ ഉണ്ണിയിൽ നിന്നു രക്ഷപ്പെടാൻ ദെഹത്തു അലക്കു സോപ്പു തേച്ചു പിടിപ്പിക്കാറുണ്ടായിരുന്നു.
ഉണ്ണി കടിച്ച പാടുകൾ സധാരണ, ഉണങ്ങാ മുറിവുകളാണു. ഉണങ്ങിയെന്നു നമ്മൾ കരുതിയാലും കാലങ്ങൾക്കു ശേഷവും ചിലതു ചൊറിഞ്ഞു തടിച്ചു വരും. 'ഉണ്ണിയുടെ പക' എന്നാണു പ്രായമായവർ അതിനെ പറയാറുണ്ടായിരുന്നതു.
കുട്ടിക്കാലത്തു ഉണ്ണി കടിച്ച പാടുകളിൽ ഒരുപാടെണ്ണം ഈയടുത്തകാലം വരെയും ശരീരത്തിലുണ്ടായിരുന്നു. അവന്റെ പക തീർന്നതു കൊണ്ടാവാം ഏറെയും ഇനി തിരിച്ചു വരാത്ത വിധം മറഞ്ഞു പോയിരിക്കുന്നു.
എങ്കിലും, നെഞ്ചിൽ ഇടതു വശത്തായി ഇപ്പോഴുമുണ്ടൊരു പാട്, വളരെ പഴയത്. കാടിനേയോ കാട് എന്നെയോ മറന്നെന്നു തോന്നുമ്പോഴൊക്കെ ഒരോർമ്മപ്പെടുത്തൽ പോലെ, ചൊറിഞ്ഞു തടിച്ചു പഴുത്തു പൊട്ടാറുണ്ടാ പാട്.
(വീടിനും വയലിനും അക്കരെയുണ്ടായിരുന്ന ഇല്ലിക്കാട്)
21 comments:
നാട്ടിലെ മൃഗങ്ങളുടെ ശരീരത്തില്‍ കാണപ്പെടുന്നതും അത് തന്നെയല്ലെ.അതാണെങ്കില്‍ കടിച്ച അനുഭവങ്ങള്‍ ഉണ്ട് പാടുകള്‍ ഇപ്പോഴില്ല.
മുള കാണണമെങ്കില്‍ ഇനി കാട് കേറേണ്ടി വരും അല്ലെ?
ഓര്‍ക്കാനൊരു ഉണ്ണിപ്പാട്!
"താങ്കള്‍ക്കെന്തെങ്കിലും പറയാനുണ്ടോ?"
പറയാനുണ്ട് സുഹൃത്തേ,പറഞ്ഞു കൊണ്ടേയിരിയ്ക്കുന്നു. നിശബ്ദമായി.. പാടുകളില്ലാത്ത മനസ്സുണ്ടോ,ശരീരങ്ങളുണ്ടോ?
nannayittundu.
നല്ല പോസ്റ്റ്... അതിലും മനോഹരമായ ചിത്രം... താങ്കളുടെ നാട് ഇഷ്ടപ്പെട്ടു...
നാടിനേയും കാടിനേയും മറക്കാതിരിയ്ക്കാനാകണം ഉണ്ണി കടിച്ച ഭാഗം ഇപ്പോഴും ഇടയ്ക്കിടെ ചൊറിയുന്നത്.
(മാനുണ്ണികള് എന്ന് ആദ്യമായാണ് കേള്‍ക്കുന്നത്)
ormappeduthalinte aa paadu ,nalloru
chithram thannirikkunnu......
ഉണ്ണി കടിച്ച പാട് ഇല്ലേലും ...കൂട്ടുകാരന് ഉണ്ണി തന്ന ഇടിയുടെ നോവ് ഉണ്ട് മാഷേ .........
:)
ഇതൊക്കെ എനിക്ക് പുതിയ അറിവുകള്‍. നന്ദി പറയട്ടെ.
kaadinte ithiri murippeduthunna ormapaadu..alle ishtaayi
എങ്കിലും, നെഞ്ചിൽ ഇടതു വശത്തായി ഇപ്പോഴുമുണ്ടൊരു പാട്, വളരെ പഴയത്. കാടിനേയോ കാട് എന്നെയോ മറന്നെന്നു തോന്നുമ്പോഴൊക്കെ ഒരോർമ്മപ്പെടുത്തൽ പോലെ, ചൊറിഞ്ഞു തടിച്ചു പഴുത്തു പൊട്ടാറുണ്ടാ പാട്
നന്നായിരിക്കുന്നു...ആശംസകൾ
മാനുണ്ണികളെ പരിചയമില്ല!!
ചാണകം മെഴുകിയ തറയില്‍ നിന്നും നാമുള്ള് കുത്തിയിട്ടുണ്ട്.
കുറച്ചു നാള് ആ വേദന പിന്തുടരും.
ഫോട്ടോയ്ക്ക് താഴെ എല്ലായ്പോഴും കവിത പെയ്യിയ്ക്കുന്നുണ്ട് താങ്കള്‍.....
...ആശംസകൾ
ഇപ്പോഴും മാനുകള്‍ ഇറങ്ങിവരാറുണ്ടോ? കാഴ്ചബംഗ്ലാവിലേ മാനിനെ കണ്ടിട്ടുള്ളൂ.
ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ ...
പാലുണ്ണി എന്നൊക്കെ കേട്ടിട്ടുണ്ട്. മാനുണ്ണിയെ ആദ്യമായി പരിചയപ്പെടുകയാണ്.
'കാടിനേയോ കാട് എന്നെയോ മറന്നെന്നു തോന്നുമ്പോഴൊക്കെ ഒരോർമ്മപ്പെടുത്തൽ പോലെ, ചൊറിഞ്ഞു തടിച്ചു പഴുത്തു പൊട്ടാറുണ്ടാ പാട്.'
സത്യത്തില്‍ നമ്മുടെ പ്രകൃതി എത്ര വാത്സല്യത്തോടെയാണ് നമുക്കായി ഇത്തരം ചില മുന്നറിയിപ്പുകള്‍ കരുതിവെച്ചിരികുന്നത്. എന്നെപ്പോലെ പലര്‍ക്കും ഇത്തരം അറിവുകള്‍ പുതുമയുള്ളതാണ്. വയനാടന്‍ നാട്ടറിവിന്റെ ഈ വിശാലലോകം കേരളത്തിലെ നാട്ടറിവു ശേഖരത്തിന് ഒരു മുതല്‍ക്കൂട്ടാകട്ടെ എന്ന ആശംസയോടെ...
കുഞ്ചിയമ്മ.
പേര് കേട്ടപ്പോള്‍ അല്പം ആശയക്കുഴപതിലായത്, വായിച്ചപ്പോള്‍ മാറി. ഈ ചെള്ള് എന്ന് പറയുന്നത് "ഉണ്ണിയെ" ആണോ?
മന്ധോ ദരി ഫുള്‍ വേര്‍ഷന്‍ ഇട്ടിട്ടുണ്ടേ ,
വയനാട്ടിൽ അട്ടകൾ മാത്രമല്ല മാനുണ്ണികളും പ്രശ്നക്കാരാണ്ണല്ലേ..
നല്ല ചിത്രം ,നല്ല ഓർമ്മക്കുറിപ്പ്
എങ്കിലും, നെഞ്ചിൽ ഇടതു വശത്തായി ഇപ്പോഴുമുണ്ടൊരു പാട്, വളരെ പഴയത്. കാടിനേയോ കാട് എന്നെയോ മറന്നെന്നു തോന്നുമ്പോഴൊക്കെ ഒരോർമ്മപ്പെടുത്തൽ പോലെ, ചൊറിഞ്ഞു തടിച്ചു പഴുത്തു പൊട്ടാറുണ്ടാ പാട്. അതുണങ്ങാതിരിക്കട്ടെ ....:)
മാനുണ്ണിയെ കുറിച്ച് ആദ്യമായി കേക്കുകയാണ് കെട്ടൊ....
പുതിയയറിവിനു നന്ദി.
Post a Comment