05 January, 2010

യാത്രയയപ്പ്‌


ഷ്ട്ടപ്പെട്ടു എന്നു കരുതിയതിൽ ചിലതെല്ലാം തിരികെക്കിട്ടിയെന്നു തോന്നിത്തുടങ്ങുമ്പോഴായിരിക്കും കലണ്ടർ, മടക്കത്തീയതി ഓർമ്മപ്പെടുത്തുന്നത്‌. അപ്പോൾ തോന്നും വരേണ്ടിയിരുന്നില്ലെന്ന്.

അത്രമേൽ ദു:സ്സഹമാണു ഇനി മടങ്ങുന്നതു വരെയുള്ള ദിവസങ്ങൾ.
എല്ലാവരും യാത്രയയപ്പിനായി ഒരുങ്ങിത്തുടങ്ങും, അവരുടെ സന്തോഷത്തിലും ഉത്സാഹത്തിലും കരയുന്ന മനസോടു കൂടിയാണെങ്കിലും പങ്കുചേർന്നേ തീരൂ.

ഒടുവിലാ നിമിഷം വരും. യാത്ര പറഞ്ഞിറങ്ങണം. എന്തോ മറന്നു വച്ചു എന്നൊരു തോന്നൽ ബാക്കി നിൽക്കും, എത്രയാലോചിച്ചാലും പിടി തരാതെ.

ചിലരെ, കെട്ടിപ്പിടിച്ചും കൈകൾ ചേർത്തു പിരിച്ചും തിരിഞ്ഞു നടക്കുമ്പോൾ മൂടൽമഞ്ഞിലെന്ന പോലെ കാണാമൊരാളെ. അകലെ മാറി നിന്നു ഒന്നുമുരിയാടാതെ ഒരായിരം യാത്രാ മംഗളങ്ങൾ നേരുന്നൊരാളെ.

വിട പറയാതെ പോയയാൾ കാഴ്ചയിൽ നിന്നു മറഞ്ഞിട്ടും, നിറഞ്ഞ മിഴികളോടെ ആ വഴിയിലേക്കു തന്നെ നോക്കിനിൽക്കുന്നൊരാ ആളിന്റെ മങ്ങിയ ഓർമ്മയിലാവുമോ ദൂരമേറെയായിട്ടും കണ്ണുകൾ പുറകോട്ടു മാത്രം സഞ്ചരിക്കുന്നത്‌.

(നീൽഗിരി മൗണ്ടൈൻ റയിൽ വേയിൽ നിന്നു)

18 comments:

bijue kottila said...

yaathra pookunnavareeee
ninghalkku mangalangal

ത്രിശ്ശൂക്കാരന്‍ said...

ഈ ചിത്രം ഒരാഗ്രഹമാണ്, എന്നെങ്കിലും

ശ്രീ said...

‘ഒടുവിലാ നിമിഷം വരും. യാത്ര പറഞ്ഞിറങ്ങണം. എന്തോ മറന്നു വച്ചു എന്നൊരു തോന്നൽ ബാക്കി നിൽക്കും, എത്രയാലോചിച്ചാലും പിടി തരാതെ“

എല്ലാ യാത്രകളിലും ഇത് പതിവാണ്. അല്ലേ മാഷേ?

പുതുവത്സരാശംസകള്‍‌!

VEERU said...

yes !!

അഭി said...

"എല്ലാവരും യാത്രയയപ്പിനായി ഒരുങ്ങിത്തുടങ്ങും, അവരുടെ സന്തോഷത്തിലും ഉത്സാഹത്തിലും കരയുന്ന മനസോടു കൂടിയാണെങ്കിലും പങ്കുചേർന്നേ തീരൂ".
വളരെ ശരിയാണ് മാഷെ

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

യാത്ര, തുടരുക
ആശംസകള്‍

Sukanya said...

കാവ്യാത്മകമായ വരികളില്‍ യാത്ര വിവരിച്ചു. നീലഗിരിയിലേക്ക് എല്ലാ വര്‍ഷവും വെക്കേഷന് ചെറിയമ്മയുടെ വീട്ടിലേക്കു പോയ ഓര്‍മ വന്നു.
എന്തായാലും മടങ്ങിയാലല്ലേ അടുത്ത യാത്ര പോകാനാവൂ.

khader patteppadam said...

...എങ്കിലും മടങ്ങാതെ വയ്യല്ലൊ.

sherriff kottarakara said...

കാത്തിരിക്കാൻ ഒരാളൂണ്ടെങ്കിൽ യാത്ര എപ്പോഴും സന്തോഷവും സന്താപവും കലർന്നതായി അനുഭവപ്പെടും.

Typist | എഴുത്തുകാരി said...

പോയാലല്ലേ വീണ്ടും ഒരു തിരിച്ചുവരവ് കാത്തിരിക്കാനാകൂ!

gafaoor said...

vidavangalinte nombarangal pravasiyude patheyam thanne. avasaram varumbol oru oramakalude yathra. aashamsakal. jhanum oru wayanaadan thanne.

OAB/ഒഎബി said...

ശരിയാ...
ഞാനെന്റെ ഹവായ് ചെരുപ്പ് കഴുകി പുരപ്പുറത്ത് ഉണങ്ങാന്‍ വച്ചിരുന്നു!

Melethil said...

ടചിംഗ്!

ആര്‍ദ്ര ആസാദ് / Ardra Azad said...

മനോഹരം

പക്ഷെ ‘യാത്രയയപ്പ്’എന്ന അടികുറിപ്പ് ഈ ചിത്രത്തിന് ചേരുന്നുണ്ടൊ?

മണിഷാരത്ത്‌ said...

നഷ്ടപ്പെട്ടത്‌ തിരികെ കിട്ടുമ്പോഴാണ്‌ മടക്കയാത്ര വേദനാജനകമാകുന്നത്‌.ഇനിയും വരാനും സുദൃഢമായ ബന്ധം നില നിര്‍ത്താനും ഇത്‌ സുഖകരമായ വേദനയല്ലേ? ആശംസല്‍കള്‍

പ്രയാണ്‍ said...

വിട പറയാതെ പോയയാൾ കാഴ്ചയിൽ നിന്നു മറഞ്ഞിട്ടും, നിറഞ്ഞ മിഴികളോടെ ആ വഴിയിലേക്കു തന്നെ നോക്കിനിൽക്കുന്നൊരാ ആളിന്റെ മങ്ങിയ ഓർമ്മയിലാവുമോ ദൂരമേറെയായിട്ടും കണ്ണുകൾ പുറകോട്ടു മാത്രം സഞ്ചരിക്കുന്നത്‌.
............................

the man to walk with said...

ഒന്നുമുരിയാടാതെ ഒരായിരം യാത്രാ മംഗളങ്ങൾ നേരുന്നൊരാളെ.
best wishes

മോനൂസ് said...

എല്ലാവരും യാത്രയയപ്പിനായി ഒരുങ്ങിത്തുടങ്ങും, അവരുടെ സന്തോഷത്തിലും ഉത്സാഹത്തിലും കരയുന്ന മനസോടു കൂടിയാണെങ്കിലും പങ്കുചേർന്നേ തീരൂ".
എത്ര ശരിയാണത്..