01 February, 2010

പുഴയൊഴുകിയിരുന്ന വഴികൾ


പാലൂട്ടി വളർത്തിയ കൈകൾ തന്നെ തീർത്ത ഗർത്തങ്ങളിൽ കുരുങ്ങി മരണം കാത്തു കിടക്കുകയാണിപ്പോൾ.
ഇനിയൊരു വർഷകാലം കൂടി കാണാൻ കാണാൻ ആയുസ്സൂണ്ടാവുമോ എന്നറിയില്ല. ജാതകം കുറിച്ച അജ്ഞാത കരങ്ങൾ, ആരും കാണാതെ എഴുതി സൂക്ഷിച്ചിരിക്കുമോ ഇനിയുമൊരു ബാല്യം. കാത്തിരിക്കുക വയ്യ.
എങ്കിലും ബാക്കി വയ്ക്കണം ഈ മണ്ണിന്റെ ഗർഭത്തിലെവിടെയെങ്കിലും ഒരുറവ. ഞാൻ ജീവിച്ചു മരിച്ചുവെന്നതിന്റെ ഒരേയൊരു തെളിവ്‌...

(കൊങ്കണിൽ യാത്ര ചെയ്യവേ)

8 comments:

Unknown said...

വഴികൾ മാത്രമായി മാറുന്നതും കാത്ത്

Micky Mathew said...

നമ്മുടെ നടിന്റെ അവസ്ത.......

Typist | എഴുത്തുകാരി said...

എല്ലാ പുഴകളും ഏതാണ്ടിങ്ങനൊക്കെ തന്നെ.

Unknown said...

ഇതും വറ്റിക്കൊണ്ടിരിക്കുകയല്ലേ....

അഭി said...

ഇപ്പോള്‍ ഇതെങ്കിലും ഉണ്ട് കുറച്ചു കഴിഞ്ഞാല്‍ ഇതും കാണില്ല

Sukanya said...

ഒരു ഉറവ ബാക്കി വെക്കണം. നമ്മുടെ നിലനില്‍പ്പിന് അത്യാവശ്യം ആണത്. അറിയേണ്ടവര്‍ അറിയുന്നില്ല.
ആത്മാര്‍ത്ഥമായി പറയുന്നു,വളരെ മനോഹരം ഈ എഴുത്ത്.

VEERU said...

എന്തു പറയാൻ കലികാലവൈഭവം എന്നല്ലാതെ !!

the man to walk with said...

vatti varalunna naleye kurichorkkanuvunnilla..