പറന്നുനടന്നിരുന്ന കാഴ്ചകളിൽ ചിലതിനെ ഞാനെന്റെ തകര ക്യാമറയിൽ കുരുക്കി നിശ്ചലചിത്രങ്ങളാക്കി തടവിലാക്കി. ചിന്തകളിലിട്ടു ഞെരിച്ചു; സ്വപ്നങ്ങളിലിട്ടു മെതിച്ചു. ഒടുവിൽ ശേഷിച്ച അസ്ഥിപഞ്ഞരങ്ങളെ ജനലഴികളിൽ കെട്ടിയിട്ടു. മഴ തകർത്തുപെയ്ത ഇടവമാസ രാത്രികളിലൊന്നില്‍, മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിൽ ചിത്രങ്ങളെന്നോടു കഥ പറഞ്ഞു തുടങ്ങി. -വയനാടൻ
28 June, 2009
അമ്മ(യെ നനയിച്ച) മഴ
കാട്ടിൽ പെയ്യുന്ന മഴ, വയലിൽ പെയ്യുന്ന മഴ, പുഴയിൽ പെയ്യുന്നമഴ....ഞാൻ കണ്ട മഴകൾക്കെല്ലാം ഒരു കാൽപനിക ഭാവമായിരുന്നു.
ഒരിക്കൽ അമ്മ ഞങ്ങളോടു ഒരു മഴക്കഥ പറഞ്ഞു. കുട്ടിക്കാലത്ത്
സ്കൂൾ വിടും നേരം അമ്മയുടെ ചങ്കിടിപ്പു കൂട്ടിയിരുന്ന ഒരു മഴയുടെ കഥ .കുടയുള്ള മറ്റു കുട്ടികൾ തുള്ളിച്ചാടുമ്പോൾ ആകെയുള്ള ഒരു പാവാട നളെത്തേക്ക് എങ്ങനെ ഉണക്കുമെന്നാലോചിച്ചു കരയിച്ച മഴയുടെ കഥ . ചേമ്പിൻ താളിൽ ഒതുങ്ങാതെ പുസ്തകങ്ങൾ ആകെ കുതിർത്ത മഴ. ആ കഥ തീര്‍ത്ത കനലുകള്‍ കെടുത്താന്‍ പിന്നീട് ഞാന്‍ കണ്ട ഒരു മഴയ്ക്കുമിതുവരെ കഴിഞ്ഞിട്ടില്ല.
ഈ മണലാരണ്യത്തിൽ മായക്കാഴ്ച്ചകളുടെ പടുകുഴിയിൽ വീഴുമെന്നു തോന്നുമ്പോഴൊക്കെ പുറകോട്ടു വലിക്കാൻ എന്റെയുള്ളിൽ
ഇന്നും പെയ്യാറുണ്ടാ മഴ.
(തിരുനെല്ലി അമ്പല മുറ്റത്തു നിന്നൊരു മഴ)
കടപ്പാട്: അമ്മയോടോ അതോ മഴയോടൊ, എനിക്കറിയില്ല.
Subscribe to:
Post Comments (Atom)
23 comments:
മനസ്സിലും ഒരു മഴ പെയ്യുന്നു, മാഷേ
ഓര്മ്മകളിലിപ്പഴുമുണ്ടല്ലോ ആ മഴ. അതു പോരേ?
പുറകോട്ടു വലിക്കാന്‍ ഉള്ളിലെന്നും പെയ്യുന്ന മഴ....
ഉണ്ട് വയനാടന്‍,
ആ മഴ എല്ലാരുടെയുള്ളിലും.
മഴ അത് ആത്മാവിന്റെ വീണയാണ് ...അത് ഏത് ശരീരത്തിന്റെയും ദാഹമാണ്...വളരെ മനോഹരം ഈ "മഴ "
മഴയെ സ്നേഹിയ്ക്കാത്തവര് ആരാണ്...
ഈ മഴപ്പോസ്റ്റിനും വയനാടനും
ആശംസകള്‍...
സ്കൂളിലേക്കിട്ടുപോകാനുള്ള കുപ്പായം അമ്മ അടുപ്പിനരുകില്‍ ഉണക്കാന്‍ ധൃതിപ്പെടവെ പുറത്ത് തുള്ളി തല്ലിയാര്‍ത്ത ആ പെരുമഴയിന്നെവിടെ...
വയനാടന്‍ നന്ദി...മഴയോര്‍മ്മ തന്നതിന്.
"വയനാട്ടില്‍ ഞാനെത്തുമ്പോള്‍
വലിയമഴകളൊക്കെതോര്‍ന്നുകഴിഞ്ഞിരുന്നു.
പെയ്തുതീരാത്ത മരങ്ങളും
ഇറ്റുവീഴുന്ന ഇറവെള്ളവുംബാക്കിനിന്നു.'
(വി മോഹനകൃഷ്ണന്റെ 'വയനാട്ടിലെ മഴ' )
എല്ലാ ദു:ഖവും ഒഴുക്കി കളയുന്ന അനുഗ്രഹവര്‍ഷമായി മഴപെയ്യട്ടെ.
പഴയകാലത്ത് മിക്ക കുട്ടികളും ഈ വിഷമം ഉണ്ടായിട്ടുള്ളവരാ, എന്നാലും മഴ ഒരു രസാ
('!')
vayanadaa... really nostalgic..
വയനാടന്റെ മനസ്സിൽ അമ്മയോടുള്ള സ്നേഹം മഴയായ് പെയ്തിറങ്ങുന്നത് കാണുമ്പോൾ എന്റെ മനസ്സിലും ഒരു കുളിർമഴ :)
മഴയുടെ സൌന്ദര്യത്തിനു പകരം വയ്ക്കാന്‍ മറ്റൊന്നുമില്ല....
എനിക്കാ ഫോട്ടോ കണ്ടപ്പോഴേ മനസ്സിലായി, ഇതു തിരുനെല്ലി ക്ഷേത്രമാണെന്ന്. വന്നിട്ടുണ്ടവിടെ.
മഴ നനഞ്ഞപോലെ തോന്നി.
മനസ്സില്‍ ഒരു മഴക്കാലം തന്നെ സൂക്ഷിക്കുന്നവരാണ് നമ്മളെല്ലാവരും...മഴ ഓര്‍മ്മകള്‍ നന്നായിട്ടുണ്ട്,അഭിനന്ദനങ്ങള്‍
ചിലപ്പോൾ സാന്ത്വനം...ചിലപ്പോൾ സങ്കടം..
ചിലപ്പോൾ താണശ്രുതിയിൽ.. മറ്റുചിലപ്പോൾ
താണ്ഡവത്തിന്റെ കടുംതുടി താളത്തിൽ..
മഴക്ക് അങ്ങിനെ എത്ര ഭാവങ്ങൾ .
എത്രയെത്രസ്വരങ്ങൾ...
മഴ എപ്പോഴും ഓർമ്മകളുടെ നിധികുംഭമാൺ അല്ലേ.
വീട് പാടത്തിന് കരയിലായിരുന്നു. അന്നു മഴക്കാലത്ത് തവളയുടെ സംഗീതം കേട്ടാണുറങ്ങിയിരുന്നത്. ഇന്ന് പാടമില്ല ,തവളയില്ല , സംഗീതവുമില്ല..ഇന്നത്തെ മഴയ്ക്ക് പണ്ടത്തെ കുളിരുമില്ല. മഴ പോലും വരണ്ടുണങ്ങിയ കാലം..
മഴ നനഞ്ഞവർക്കെല്ലാം നന്ദി.
നമ്മുടെയെല്ലാം കൊച്ചു കൊച്ചു സന്തോഷങ്ങളിലും വലിയ വലിയ നൊമ്പരങ്ങളിലും അനാദിയായ മഴ പെയ്തുകൊണ്ടേ ഇരിക്കട്ടെ
ഈ അമ്മയെ എനിക്കറിയാമല്ലൊ....മഴക്കാലത്ത് കുടയില്ലാഞ്ഞിട്ട് തൊപ്പിക്കുടചൂടി വന്ന പവാടയുണങ്ങാഞ്ഞിട്ട് തോത്ത്മുണ്ട് ചുറ്റിവന്ന ഉണങ്ങാത്ത ഉടുപ്പില്‍ നിന്നും ഈറന്‍ മണം പോവാത്ത എല്ലാവരും പരിഹസിച്ചിരുന്ന ഇന്നും മഴപെയ്തപ്പോള്‍ ഞാനെന്തുകൊണ്ടോ ഓര്‍ത്തുപോയ ഒരു പെണ്‍കുട്ടിയായി ......
Prayan: നന്ദി സുഹ്രുത്തേ; മഴ നനഞ്ഞ, ഈറൻ മണം മാറാത്ത ആ പഴയ പെൺകുട്ടിക്കും
മഴ പെയ്യുകയാണ് ....
വയനാടന്‍, മഴയെ അതിന്റ്റെ എല്ലാ തന്മയ്ത്വത്തോടും കൂടെ തന്നെ നിശ്ച്ചലം ആക്കാന്താങ്കള്ക്കു കഴിഞ്ഞിരിക്കുന്നു.. ഓര്‍മ്മകളും ഹൃദയസ്പര്‍ശിയായിരിക്കുന്നു..
Post a Comment