സന്ദർശകർ ഒഴിഞ്ഞ് മരുഭൂമിയിലെ വേലിക്കെട്ടിനകത്തെ പഴകിയ ഇരുളിൽ ഞാൻ മാത്രമാവുമ്പോൾ മണൽത്തരികൾ പരിഹസിച്ചു ചിരിക്കുന്നതെനിക്കു കേൾക്കാം 'ശബ്ദമില്ലാത്തവൻ'. എതിർക്കാറില്ല.രോമകൂപങ്ങളിൽ ചോര പൊടിയിക്കുന്നൊരീ മണലാരണ്യത്തിൽ എന്റെ ഗർജ്ജനമെന്നേ മറന്നൂ ഞാൻ.എല്ലാം ഒരു നെടുവീർപ്പിലൊതുക്കാം.ശബ്ദം നഷ്ടമായ തലമുറകളിനിയുമുണ്ടാവാതിരുന്നെങ്കിൽ.
(അൽ- ഐൻ മൃഗ(?)ശാലയിൽ നിന്നൊരു കാഴ്ച.)
5 comments:
ആള് കുറച്ചു ചൂടന്‍ ആണെന്ന് തോന്നുന്നു . എന്തായാലും ഫോട്ടോ കൊള്ളാം
വാക്കുകൾക്കു നന്ദി ഉണ്ണിമോൾ
ചിത്രത്തിനു മിഴിവേകുന്ന അടികുറിപ്പുകള്..
നന്നായിട്ടുണ്ട്.
ദൈന്യതയോടെ മൃഗരാജാവ്
ജ്വാല, വേദ വ്യാസൻ: വരവിനും വാക്കുകൾക്കും നന്ദി
Post a Comment